കിലയിലും ജലീലിന്റെ അനധികൃതനിയമനം, എസ്ഡിപിഐക്കാരനെ വഴിവിട്ട് നിയമിച്ചു: അനില്‍ അക്കര

anil-jaleel
SHARE

ബന്ധുനിയമനവുമായി ബന്ധപ്പെട്ട്  മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.  തദ്ദേശസ്വയംഭരണ ഭരണവകുപ്പിന് കീഴിലുള്ള തൃശൂര്‍  'കില’യില്‍  എസ്ഡിപിഐക്കാരെ നിയമിച്ചെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. അതേസമയം ബന്ധുനിയമനത്തെ ന്യായീകരിച്ച്  ഇന്നും കെ.ടി.ജലീല്‍ രംഗത്തെത്തി. മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു

മന്ത്രി കെ.ടി.ജലീല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പത്ത് എസ്.ഡി.പിഐക്കാരെ കിലയില്‍ നിയമിച്ചുവെന്നാണ് അനില്‍ അക്കരയുടെ ആരോപണം. മന്ത്രിയും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ഇതില്‍ നിന്ന് വ്യക്തമാണെന്നും അനില്‍ അക്കര പറഞ്ഞു

ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നടന്ന നിയമനം താല്‍ക്കാലികമാണെന്ന വാദവുമായി ബന്ധുനിയമനത്തെ കെ.ടി.ജലീല്‍ ന്യായീകരിച്ചു. ഒരു വര്‍ഷത്തേക്കു മാത്രമാണ് നിയമനം. അതുകൊണ്ട് തന്നെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സും പിഎസ്‌സിയുടെ അനുമതിയും വേണ്ട. കൂടുതല്‍പേര്‍ അപേക്ഷിക്കാനാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു 

തലശേരി റയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കെ.ടീ.ജലീലിനെതിര യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി  . തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ താണയില്‍ മന്ത്രിയുടെ കാറിനുനേര  ചീമുട്ടയെറിഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ്  കസ്റ്റഡിയിലെടുത്തു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.