ശബരിമല ദർശനത്തിന് അനുമതി തേടി യുവതികൾ; 550 പേർ രജിസ്റ്റർ ചെയ്തു

sabarimala-woman9-11
File Photo
SHARE

മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍ എത്തുന്നു.പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള 550 സ്ത്രീകള്‍ ഉള്‍പ്പെടെ ആകെ രണ്ടരലക്ഷംേപരാണ്  പൊലീസിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തത്. അതേസമയം ചിത്തിര ആട്ട പൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതീപ്രവേശം ആരോപിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്യാന്‍ നടപടി തുടങ്ങി.

ശബരിമലയില്‍ അധികം കാത്തുനില്‍ക്കാതെ ദര്‍ശനം സാധ്യമാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് പൊലീസ് വെബ്പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയത്. വെല്‍ച്ച്വല്‍ ക്യൂവില്‍ ഇതുവരെ രണ്ടരലക്ഷത്തിലേറെപ്പേര്‍ പേര് റജിസ്റ്റര്‍ ചെയ്തു. ഇതില്‍ പത്തിനും അന്‍പതിനും മധ്യേ പ്രായമുള്ള 550 സ്ത്രീകള്‍ ഉള്‍പ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ പമ്പയില്‍ പോകാന്‍ ഇതുവരെ നാല്‍പ്പതിനായിരം പേര്‍മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളൂ. 

ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. യുവതികള്‍ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം.അതേസമയം ചിത്തിര ആട്ട പൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതീപ്രവേശം ആരോപിച്ച് പ്രതിഷേധിച്ച 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ ആല്‍ബം പ്രസിദ്ധീകരിച്ചു. 

യുവമോര്‍ച്ച നേതാവ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞ കേസിലുള്‍പ്പെട്ടവരുടേതാണ് ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ്  ചുമത്തിയിരിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.