കെ.എസ് രാധാകൃഷ്ണനെ ലീഗ് എംഎൽഎയാക്കി വ്യാജപ്രചാരണം; ബിജെപിക്കാരൻ അറസ്റ്റിൽ

fake-news-vinod-arrest
SHARE

ശബരിമല യുവതീപ്രവേശത്തെക്കുറിച്ചുള്ള  മുന്‍ പിഎസ്‌സി ചെയര്‍മാന്റെ പരാമര്‍ശങ്ങള്‍  ലീഗ് എംഎല്‍എ  കെഎൻഎ ഖാദറിന്റേതെന്ന തലക്കെട്ടിൽ വ്യാജമായി പ്രചരിപ്പിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍. മതസ്പർധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തിയതിന് 183 –ാം വകുപ്പു പ്രകാരമാണ്  ഈരാറ്റുപേട്ട തലപ്പലം രാജ് നിവാസിൽ ആർ. വിനോദിനെതിരെ കേസ്. 

ഡോ കെ എസ് രാധാകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിന്റെ മനോരമ ന്യൂസിൽ വന്ന ദൃശ്യങ്ങളാണു വിനോദ് ദുരുപയോഗം ചെയ്തത്. യൂ ട്യൂബിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി ഒക്ടോബർ എട്ടിനു തെറ്റായ അടിക്കുറിപ്പോടെ ഫേസ് ബുക്കിൽ അപ് ലോഡ് ചെയ്തു. മനോരമ ന്യൂസ് വാർത്തയാണെന്ന തെറ്റിദ്ധാരണയിൽ എട്ടു ലക്ഷത്തോളം പേർ ഈ വിഡിയോ കാണുകയും 30000 പേർ ഷെയർ ചെയ്യുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു മലയാള മനോരമ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.