കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

shaji-won
SHARE

കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവയ്ക്കണം. ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ.എം.ഷാജി മനോരമ ന്യൂസിനോട് പ്രതികരിച്ചു. എംഎല്‍എ സ്ഥാനമോ മല്‍സരിക്കുന്നതോ അല്ല പ്രശ്നം. വര്‍ഗീയപരാമര്‍ശം നടത്തി ജയിച്ചെന്ന പരാമര്‍ശം ഏറ്റവും അപമാനകരമാണ്. ഈ പരാമര്‍ശം നീക്കുന്നതിനാണ് തന്റെ പോരാട്ടമെന്നും ഷാജി പറഞ്ഞു. 

തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എംവി നികേഷ്കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യനാക്കിയത്. അതും തിരഞ്ഞെടുപ്പ് വിജയിയായി പ്രഖ്യാപിക്കണമെന്ന അവശ്യമൊഴികെ നികേഷിന്റെ ഹര്‍ജിയിലെ മറ്റെല്ലാ കാര്യങ്ങളും അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ് . തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഷാജി മതപരമായ പ്രചാരണം നടത്തി , തന്നെ വ്യക്തിഹത്യ നടത്തി എന്നീ ആരോപണങ്ങളാണ് നികേഷ് കുമാര്‍ ഉന്നയിച്ചത് .  

ഷാജിയുടെയും ലീഗ് പ്രവർത്തകരുടെ അറിവോടെയാണ് വര്‍ഗീയചുവയുള്ള  ലഘുലേഖകള്‍ മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചത്  മുസ്ലീം അല്ലാത്ത സ്ഥാനാർഥിക്ക് വോട്ടുചെയ്യരുതെന്നായിരുന്നു ലഘുലേഖകളിലൊന്നിലെ ആഹ്വാനം. സോളാർ കേസുമായും പരാതിക്കാരിയുമായും ബന്ധമുണ്ടെന്നും പ്രചാരണം നടന്നു . മാത്രമല്ല  നികേഷ് ബാർ ഉടമകളിൽ നിന്ന് പണം പറ്റിയെന്നും ആക്ഷേപം പ്രചരിപ്പിച്ചു . ഇത് വ്യക്തി ഹത്യയാണെന്നും നികേഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ഒാവര്‍സീസ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രചരിച്ച  ലഘുലേഖകള്‍ ഹര്‍ജിക്കൊപ്പം നികേഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു.  ലഘുലേഖകളുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ഷാജിയുടെ വാദം . എന്നാല്‍ പങ്കാളിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഷാജിക്കാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എംഎല്‍എ സ്ഥാനം  അസാധുവാക്കിയതും അഴീക്കോട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടതും.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.