സനലിന് അപകടം പറ്റിയപ്പോൾ നോക്കിനിന്നു; എസ്.ഐയ്ക്കും വീഴ്ച

sanal-police-boot
SHARE

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ എസ്.ഐ സന്തോഷ് കുമാറിനും വീഴ്ചപറ്റി. എസ്.ഐ സമയോചിതമായി ഇടപെട്ടില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച്. പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാർ എസ്.ഐയെ വിളിച്ചിരുന്നതായും സ്പെഷല്‍ ബ്രാഞ്ച് വ്യക്തമാക്കി. 

ഡിവൈഎസ്പി കാറിനുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസ്. നെയ്യാറ്റിന്‍കര ജനറല്‍  ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍  കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്കര പൊലീസ് സ്റ്റേഷനിലേക്കാണ്.

എന്നാൽ സനലിനെ തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാർ രക്ഷപെട്ടതില്‍  പങ്കില്ലെന്ന് റൂറല്‍ എസ്.പി പി. അശോക് കുമാര്‍. അപകടശേഷം  ഹരികുമാര്‍ വിളിച്ചിരുന്നു. എന്നാല്‍ പ്രതി രക്ഷപ്പെട്ടത് തന്റെ വീഴ്ചകൊണ്ടല്ല.  പൊലീസ് പരാജയപ്പെട്ടതുകൊണ്ടല്ല ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അശോക് കുമാര്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.