ശബരിമലയിലേത് ന്യായീകരിക്കാനാകാത്ത അക്രമമെന്ന് ഹൈക്കോടതി

sabarimala-high-court
SHARE

ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി. നിലയ്ക്കലും പമ്പയിലും നടന്ന അക്രമങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചു. കെ.പി.ശങ്കരദാസ് ദുരുദ്ദേശത്തോടെ ആചാരം ലഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു അക്രമസംഭവങ്ങളെ  കോടതി അപലപിച്ചത്. അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും നാമജപപ്രാർത്ഥന നടത്തിയതേ ഉള്ളൂവെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല. പ്രതി അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതി നിരീക്ഷിച്ചു. 

അക്രമം നടന്ന സ്ഥലങ്ങളിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന ചിത്രങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയായിരുന്നു ഇത്. ഇരുമുടിക്കെട്ടില്ലാതെ പതിനോട്ടാംപടി കയറിയ ദേവസേവംബോര്‍ഡ് അംഗം ശങ്കരദാസിന്‍റെ ഭാഗത്ത് പെരുമാറ്റദൂഷ്യം ഉണ്ടായോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാനും നിര്‍ദേശിച്ചു. ശബരിമല യുവതീപ്രവേശത്തിനെതിരെ റിവ്യൂ ഹർജി നൽകാൻ സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകാൻ അധികാരമില്ലെന്നും  ഹൈക്കോടതി പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.