‘അവരുടെ പേരെവിടെ?’ ഇരയുടെ പേര് ചോദിച്ച് ക്ഷുഭിതനായി മന്ത്രി, വിഡിയോ

ak-balan-2
SHARE

പി.കെ.ശശിക്കെതിരായ പീഡനക്കേസില്‍ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത് സംബന്ധിച്ച ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് മന്ത്രി എകെ ബാലന്‍. പരാതിയെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ബാലന്‍, മാധ്യമപ്രവര്‍ത്തകര്‍ പരാതി കാണിച്ചപ്പോള്‍ ഇതിലെവിടെ പരാതിക്കാരിയുടെ പേരെന്നു ചോദിച്ച് ക്ഷുഭിതനായി. മേല്‍വിലാസമില്ലാത്ത പരാതിക്ക് മറുപടിയില്ല. ആര് ആര്‍ക്കയച്ച പരാതിയാണിത്..? യഥാര്‍ഥ പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശം പാലിക്കപ്പെടുമ്പോഴാണ് ഈതേ കാര്യം ആവര്‍ത്തിച്ച് ചോദിച്ച് മന്ത്രി ക്ഷുഭിതനായത്.  വിഡിയോ കാണാം.

ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകിയെന്ന വാദവും അദ്ദേഹം തള്ളി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  

ലൈംഗിക പീഡന പരാതിയിൽ പികെ ശശി എംഎൽഎയ്ക്ക് എതിരായ പാർട്ടി അന്വേഷണത്തിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതാവായ യുവതി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തിൽ യുവതി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇങ്ങനെ. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ഘടകം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും തീരുമാനം ആയില്ല. മാത്രമല്ല അടുത്തിടെയുണ്ടായ സംഭവ വികാസങ്ങൾ അന്വേഷണത്തേയും പാർട്ടി നേതൃത്വത്തേയും സംശയത്തിലാക്കുന്നതാണ്. അന്വേഷണം പൂർത്തിയായ ശേഷം കെജിഒഎ സെക്രട്ടറി ഡോ നാസർ അടക്കമുള്ള നേതാക്കൾ പരാതി പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദ്ധം ചെലുത്തി. 

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടായിട്ടും ശശി സാധ്യമായ എല്ലാ പരിപാടികളിലും പ്രമുഖ നേതാക്കൾക്ക് ഒപ്പം പങ്കെടുക്കുന്നു. പരാതി സ്ഥിരീകരിച്ച ശേഷം ശശിയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്നു. അന്വേഷണ കമ്മീഷൻ അംഗം എകെ ബാലൻ ശശിയുമായി രണ്ടര മണിക്കൂർ രഹസ്യ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബാലനും ശശിയും പാർട്ടി ജില്ലാ സെക്രട്ടറിയും ഒക്ടോബർ 26ന് മണ്ണാർക്കാട് പൊതുപരിപാടിയിൽ പങ്കെടുത്തു. നവംബർ 21ന് തുടങുന്ന ജാഥയുടെ ക്യാപ്റ്റനായി ശശിയെ തിരഞ്ഞെടുത്തതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗൂഡാലോചന മറികടന്ന് തനിക്ക് നീതി ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് യുവതിയുടെ ആവശ്യം. പികെ ശശിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്ക് ഒപ്പമുണ്ട്. 

അതേസമയം പി.കെ ശശിക്കെതിരായ അന്വേഷണം പൂർത്തിയാതായതായാണ് വിവരമെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. അടുത്ത മാസം ചേരുന്ന സംസ്ഥാന സമിതി റിപ്പോർട്ട് പരിഗണിക്കും. പുതിയ പരാതി പരിഗണനയ്ക്കെത്തിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.