‘ശബരിമലയിലേത് ബിജെപി അജന്‍ഡ’; ശ്രീധരന്‍ പിള്ളയുടെ ‘ഗുരുതര’ പ്രസംഗം പുറത്ത്: വിഡിയോ

sreedharan-pillai-provoking-speech
SHARE

ബിജെപിയെ വെട്ടിലാക്കി പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്‍റെ വിഡിയോ പുറത്ത്. ശബരിമല സമരം ആസൂത്രിതമെന്ന് ബിജെപി അധ്യക്ഷന്‍ പറയുന്ന വിഡിയായാണ് വെളിച്ചത്തായത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് താന്‍ ഉറപ്പുനല്‍കിയെന്ന് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിലാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. ശബരിമലയില്‍ ബിജെപി ഒരു അജണ്ട മുന്നോട്ടുവെച്ചു. അത് കമ്മ്യൂണിസ്റ്റുകാരും പിന്തുടരുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു. നമ്മുടെ അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണു. അവസാനം അവശേഷിക്കുന്നത് നമ്മളും എതിരാളികളായ ഭരണകക്ഷിയുമായിരിക്കുമെന്നും ശ്രീധരൻ പിള്ള പറയുന്നു.

ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ:

∙ സമരം ബിജെപി അജന്‍ഡ : ശ്രീധരന്‍പിള്ള

ശബരിമലസമരം ബിജെപിയുടെ അജന്‍ഡയെന്ന് സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിലാണ് വെളിപ്പെടുത്തല്‍

'നട അടച്ചിടുമെന്ന് തന്ത്രി പൊലീസിനോട് പറഞ്ഞത് തന്നോടാലോചിച്ചശേഷം'

കോടതിയലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് ഉറപ്പുനല്‍കിയെന്ന് പിഎസ്.ശ്രീധരന്‍ പിള്ള

പ്രസംഗത്തിന്റെ പൂര്‍ണരൂപം മനോരമന്യൂസില്‍

∙ 'പാര്‍ട്ടിക്ക് ലഭിച്ച സുവര്‍ണാവസരം'

ശബരിമല രാഷ്ട്രീയമായി ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമെന്ന് ശ്രീധരന്‍ പിള്ള

ബിജെപിയുടെ അജന്‍ഡയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണു

അവശേഷിക്കുന്നത് ബിജെപിയും എതിരാളികളായ ഭരണകക്ഷിയുമായിരിക്കും

സ്ത്രീകളെ തടയാന്‍ നേതൃത്വം നല്‍കിയത് യുവമോര്‍ച്ച നേതാവെന്നും പിള്ള


ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നു. നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനം. നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.

ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.