വികസനംമുടക്കി പാര്‍ട്ടി ഒാഫിസുകള്‍; പൊളിച്ചുമാറ്റാൻ നോട്ടിസ് നല്‍കിയിട്ടും കൂസാതെ സിപിഎമ്മും സിപി​െഎ​യും

encroachment
SHARE

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ വികസനംമുടക്കി  റോഡ് പുറമ്പോക്കില്‍ പാര്‍ട്ടി ഓഫിസുകള്‍, അധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന നോട്ടിസ് നല്‍കിയിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അനക്കമില്ല. ഇതോടെ കോടികള്‍ മുടക്കി നിര്‍മിച്ച റോഡിന് ഓടകള്‍ പണിയുന്നത് പ്രതിസന്ധിയിലായി. മനോരമ ന്യൂസ് അന്വേഷണം. 

ആലപ്പുഴ വാടയ്ക്കല്‍ ഗുരുമന്ദിരം റോഡില്‍നിന്നുളള കാഴ്ച കാണുക(വിഡിയോ). വര്‍ഷങ്ങളായി റോഡ് പുറമ്പോക്കിലാണ് സി.ഐ.ടിയുവിന്റെയും എ.ഐ.ടി.യു.സിയുടെയും ഈ ഓഫിസുകള്‍. അഞ്ചൂറ് മീറ്റര്‍ മാറിയാല്‍ ഇതേറോഡില്‍ സിപിഎം നിയന്ത്രണത്തിലുള്ള കെ.കുഞ്ഞുപിള്ള സ്മാരക വായനശാലയും സിപിഐ നിയന്ത്രണത്തിലുള്ള ആര്‍ സുഗതന്‍ വായനാശാലയും കാണാം. ഇത് കഴിഞ്ഞവര്‍ഷം ഇതേമാസം മാസം ദേശീയപാത വിഭാഗം നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടിസ് ആണ്. പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃത നിര്‍മാണമാണ് നടത്തിയതെന്ന് നോട്ടിസില്‍ വ്യക്തം. പക്ഷേ വര്‍ഷം ഒന്നായിട്ടും ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ പാര്‍ട്ടിക്കാര്‍ തയ്യാറല്ല. 

ഫലമോ റോഡ് വികസനം പൂര്‍ണമാകുന്നില്ല. പാര്‍ട്ടിമന്ദിരങ്ങള്‍ മാത്രമല്ല, സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ഈ റോഡില്‍ സ്ഥലം കൈയ്യേറിയിട്ടുണ്ട്. ഇരുപതുകോടി രൂപ ചെലവിലാണ് ദേശീയപാതയ്ക്ക് സമാന്തരപാതയായി ഉപയോഗിക്കാവുന്ന ഈ റോഡില്‍ നിര്‍മാണം നടന്നുവരുന്നത്. അനധികൃത കയ്യേറ്റം പൊളിക്കാനുള്ള ഉദ്യോഗസ്ഥരുടെ നടപടികളെ പൊളിക്കുകയാണ് കഴിഞ്ഞദിവസം നാട്ടുകാരില്‍ ചിലര്‍ ചെയ്തത്. 

MORE IN BREAKING NEWS
SHOW MORE