തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സാധ്യത, 400 കോടിയുടെ നഷ്ടം

fire-minister
SHARE

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റിലുണ്ടായ വന്‍തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സാധ്യത സംശയിക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്സ് അധികൃതര്‍. 400കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. 

നാലുമണിക്കൂര്‍ പിന്നിട്ടിട്ടും ഫാമിലി പ്ലാസ്റ്റിക്സിലെ തീയണയ്ക്കാനാകുന്നില്ല. ഫാക്ടറിക്കുള്ളില്‍നിന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറികള്‍ തുടരുന്നു. തീ  കത്തുന്നത് രണ്ടുകെട്ടിടങ്ങളിലാണ്.  രണ്ടുകെട്ടിടങ്ങളിലേക്ക് കൂടി പടരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും ചേര്‍ന്നാണ് തീയണയ്ക്കുന്നത്. ഇടുങ്ങിയ റോഡുകള്‍ വെല്ലുവിളിയെന്ന് ഫയര്‍ ഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്‍ അറിയിച്ചു. 

വിഷപ്പുക ശ്വസിച്ച് രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്‍വിള സ്വദേശികളായ ജയറാം രഘു(18), ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപവാസികളെ ഒഴിപ്പിച്ചു. 

ഫാക്ടറിയിയിൽ നിന്നുയരുന്ന വിഷപ്പുക അപകടകരമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. കൊച്ചുകുട്ടികളും പ്രായമായവരും സൂക്ഷിക്കണം. ശ്വാസകോശ രോഗത്തിന് സാധ്യതയുണ്ട്. പരിസരവാസികള്‍ പരമാവധി അകലം പാലിക്കാനും നിര്‍ദേശം ന‍ൽകി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.