കാര്യവട്ടത്ത് ഇന്ന് നിർണായക പോര്, ജയിച്ചാൽ പരമ്പര

virat-kohli-dhoni3
SHARE

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്  അഞ്ചാം ഏകദിന മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബിൽ നടക്കും. വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ എട്ടാം പരമ്പര ലക്ഷ്യമിട്ടാണ് ഇൻഡ്യ ഇറങ്ങുന്നത്. എന്നാൽ ഇന്ത്യയെ പിടിച്ചുകെട്ടി പരമ്പര സമനിലയിലാക്കാനുള്ള ഒരുക്കത്തിലാണ് കരീബിയൻ പട. മല്‍സരത്തിന് ഇനി 4000 ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്നു രാവിലെ പത്തരവരെ ടിക്കറ്റെടുക്കാം

വമ്പൻ ജയവുമായി മുംബയിൽ നിന്നെത്തിയ നീലപ്പടക്ക് പ്രതീക്ഷകളെറെയാണ്. കരീബിയൻ പടക്കെതിരായ തുടർച്ചയായ എട്ടാം  പരമ്പര ജയത്തിന് വേണ്ടത് ഒരു ജയം മാത്രം. രോഹിത് ശർമ്മ ,വിരാട് കോലി ,അമ്പട്ടി റായിഡു എന്നിവരടങ്ങിയ ബാറ്റിങ്ങ് നിര തകർപ്പൻ ഫോമിലാണ്. ഭുവനേശ്വർ കുമാർ , ജസ്പ്രീത് ബൂംറ ,പുത്തൻ താരോദയങ്ങളായ ഖലീൽ അഹമ്മദ് ,കേദാർ ജാദവ് എന്നിവർ നയിക്കുന്ന ബോളിങ് നിരയും ആരെയും കീഴടക്കാൻ കഴിവുള്ളവരാണ്. അതിനാൽ ടീം ലൈനപ്പാൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല.

മുംബയിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും അത്ഭുതങ്ങൾ തീർക്കാൻ കെൽപ്പുള്ളവരാണ് ജെയ്സൻ ഹോൾഡറുടെ നേതൃത്വത്തിലെ കരീബിയൻ പട. യുവതാരം ഷിമറോൺ ഹെറ്റ് മെയറും ആഷ്ലി നഴ്സും വിൻഡീസിന്റെ തുറപ്പ് ചീട്ടുകളാണ്. സ്പോട്സ് ഹബിൽ കഴിഞ്ഞ നവംബറിൽ നടന്ന ആദ്യ രാജ്യാന്തര മത്സരത്തിന് മഴ വില്ലനായെങ്കിൽ ഇത്തവണ കാലാവസ്ഥയും അനുകൂലമാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.