സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു

media-award-nisha
SHARE

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു.  മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. മനോരമ ന്യൂസിന് ആറ് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്കാരം നിഷ പുരുഷോത്തമനും വിദ്യാഭ്യാസ രംഗത്തെ മികച്ച ഡോക്യൂമെൻറി സംവിധായികക്കുള്ള പുരസ്കാരം കാർത്തിക തമ്പാനും ഏറ്റുവാങ്ങി. 

ഫിജി തോമസാണ് മികച്ച  കമൻേറ്റർ .  മികച്ച ന്യൂസ് ക്യാമറാമാനുള്ള അവാര്‍ഡ് സന്തോഷ് പിള്ള ഏറ്റുവാങ്ങി. വിദ്യാഭ്യാസ പരിപാടികളുടെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം പാർവതി കുര്യാക്കോസിന് സമ്മാനിച്ചു. മഴവിൽ മനോരമക്ക് രണ്ടു അവാര്‍ഡുകള്‍ ലഭിച്ചു. എന്റർടെയ്മെന്റ് വിഭാഗത്തിൽ മികച്ച ടിവി ഷോയ്ക്കുള്ള പുരസ്കാരം കുട്ടികളോടാണോ കളിയുടെ നിർമാതാവ് ജൻസൺ സക്കറിക്ക് സമ്മാനിച്ചു. അഭിനയത്തിനുള്ള ജൂറി പരാമർശനത്തിന് മറിമായത്തിലേ നിയാസ് ബെക്കറിന് ലഭിച്ചു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.