സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലറും കോടതിയിലേക്ക്

salary-challenge-circular
SHARE

സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലറും കോടതി കയറുമെന്ന് ഉറപ്പായി. സര്‍ക്കുലര്‍ കോടതിയലക്ഷ്യമാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് എന്‍.ജി.ഒ സംഘ് വ്യക്തമാക്കി. ഇതേസമയം സാലറി ചലഞ്ചില്‍ പങ്കെടുത്തവരില്‍ സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.

എന്‍.ജി.ഒ സംഘ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സാലറി ചാലഞ്ചിന്റെ ഭാഗമായുള്ള വിസമ്മത പത്രം റദ്ദാക്കിയത്. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം എന്ന നിര്‍ബന്ധിത സ്വഭാവം പുതിയ സര്‍ക്കുലറിനും ഉണ്ടെന്നാണ് എന്‍.ജി.ഒ സംഘിന്റെ വാദം. ഒരു മാസത്തെ ശമ്പളത്തില്‍ കുറഞ്ഞതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓഫിസ് വഴി നേരിട്ട് നല്‍കാനുള്ള അവസരം ഇപ്പോഴും ജീവനക്കാരന് ഇല്ല. അങ്ങനെയുള്ളവര്‍ക്ക് സാലറി ചാലഞ്ചിന്റെ ഭാഗമായല്ലാതെ ഇഷ്ടമുള്ളതുക സംഭാവന ചെയ്യാമെന്നാണ് പുതിയ സര്‍ക്കുലറിലും ഉള്ളത്. 

സാലറി ചാലഞ്ചിനോട് മിക്ക ജീവനക്കാരും സഹകരിച്ചുകഴിഞ്ഞെന്നും കൂടുതല്‍ പേര്‍ ഇനി പങ്കാളികളാകുമെന്നും എന്‍.ജി.ഒ യൂണിയന് അവകാശപ്പെടുന്നു. ജീവനക്കാരില്‍ നിന്ന് വാങ്ങിയ വിസമ്മത പത്രം തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.