ഇടുക്കിയില്‍ ‘ജലബോംബ്’ ആയി പെന്‍സ്റ്റോക്ക് പൈപ്പുകൾ, സ്ഥിതി ഗുരുതരം

pallivasal-pipe
SHARE

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നാശം വിതച്ച ഇടുക്കിയില്‍ അപകട ഭീഷണിയായി കാലഹരണപ്പെട്ട പെന്‍സ്റ്റോക്ക് പൈപ്പുകള്‍. പള്ളിവാസല്‍ പെന്‍സ്റ്റോക്ക്  മാറ്റി സ്ഥാപിക്കല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു.  ജലവൈദ്യുത പദ്ധതിയുടെ രണ്ട് പെന്‍സ്റ്റോക്കുകള്‍ അപകടകരമായി ദ്രവിച്ച  അവസ്ഥയിലാണ്. ജലബോംബായി നില്‍ക്കുകയാണ് പള്ളിവാസല്‍ പെന്‍സ്റ്റോക്ക് പൈപ്പുകള്‍. 

പള്ളിവാസലിലെ 37.5 മെഗാവാട്ടിന്റെ പഴയ പവര്‍ ഹൗസും പെന്‍സ്റ്റോക്ക് പൈപ്പുകളും സ്ഥാപിച്ചിട്ട് 80 വര്‍ഷം പിന്നിട്ടു. പ്രവര്‍ത്തനം തുടങ്ങിയിട്ട് എണ്‍പത്തിയെട്ട് വര്‍ഷവും. നാല് പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ രണ്ടെണ്ണം ദ്രവിച്ച അവസ്ഥയിലാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീമിന്റെ ഭാഗമായി ഈ നാല് പൈപ്പുകളും മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. ഇനി മുന്നൂറ് മീറ്റര്‍ കൂടി പുതിയ പദ്ധതിപ്രകാരം പൈപ്പ് സ്ഥാപിക്കാനുമുണ്ട്. എന്നാല്‍ പണികളെല്ലാം മുടങ്ങികിടക്കുകയാണ്. ഈ പൈപ്പുകള്‍ ഏതു സമയത്തും പൊട്ടാന്‍ സാധ്യതയുണ്ട്. പലയിടത്തും ചേര്‍ച്ചയുണ്ട്. പത്ത് മില്ലീമീറ്റര്‍ കനമുണ്ടായിരുന്ന പൈപ്പിന്റെ കനം കുറഞ്ഞു മൂന്ന് മില്ലീമീറ്റര്‍വരെയെത്തി. 

2010 ൽ‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പൈപ്പുകള്‍ ദ്രവിച്ചുപോയെന്ന് കണ്ടെത്തിയതാണ് . എട്ട് വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ സ്കീം എത്രയും വേഗം പൂര്‍ത്തിയാക്കണം. 2007ല്‍ ആരംഭിച്ച പദ്ധതി മുടങ്ങിക്കിടക്കുന്നത്കൊണ്ട് സര്‍ക്കാരിനുണ്ടായ നഷ്ടം രണ്ടായിരം കോടിയിലധികമാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.