ജനതാദൾ പൊട്ടിത്തെറിയിലേക്ക്; മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു

Mathew-T-Thomas
SHARE

ജനതാദളിലെ ഉൾപാർട്ടി പോര് പൊട്ടിത്തെറിയിലേക്ക്. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ആവശ്യപ്പെട്ടു. രണ്ടര വർഷമെന്ന ധാരണ പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം; തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയർന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണൻകുട്ടി വിഭാഗം ദേശീയ നേതൃത്വത്തിനു കത്തയച്ചു. നാളെ കൃഷ്ണന്‍കുട്ടി വിഭാഗം പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ കാണും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.