ക്രമക്കേട് ചൂണ്ടിക്കാണിച്ചയാളെ സ്ഥലംമാറ്റി സപ്്ളൈകോ

supplyco-people-bazar
SHARE

തിരുവനന്തപുരത്ത് ഭരണകക്ഷി യൂണിയന്‍ നേതാവിന്റ ക്രമക്കേട് ചൂണ്ടിക്കാണിച്ച ജീവനക്കാരനെ സപ്ലൈകോ സ്ഥലം മാറ്റി. കിഴക്കേകോട്ട പീപ്പിള്‍സ് ബസാറിലെ സീനിയര്‍ അസിസ്റ്റന്റ് എന്‍. സജീവ് കുമാറിനെയാണ് പാലക്കാട്ടേക്ക് മാറ്റിയത്. ക്രമക്കേടിന്റ പേരില്‍ യൂണിയന്‍ നേതാവ് ഉള്‍പ്പടെ മൂന്നുപേരെയും മാറ്റിയിട്ടുണ്ട്.  

സജീവ് കുമാര്‍ പീപ്പിള്‍സ് ബസാറില്‍ ചാര്‍ജേറ്റെടുക്കുന്നതിന്റ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് 21 ലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവ് കണ്ടെത്തിയത്. മേഖലമാനേജറും ഇക്കാര്യം പരിശോധിച്ച് ശരിവച്ചെങ്കിലും സപ്ലൈകോ വിജിലന്‍സ് എസ്.പി കൂടി പരിശോധിക്കട്ടെയെന്നായിരുന്നു എം.ഡിയുടെ നിലപാട്. 

ഇതിനിടയില്‍ സാധനങ്ങള്‍ എത്തിച്ച് സ്റ്റോക്ക് ക്ലിയറാക്കാനും ശ്രമം നടന്നു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒന്‍പത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കുറവാണ് കണ്ടെത്തിയത്. ബസാറിലെ സീനിയര്‍ അസിസ്റ്റന്റ് എസ് മാഹീന്‍, ജൂനിയര്‍ അസിസ്റ്റന്റും ഭരണകക്ഷി യൂണിയന്‍ നേതാവുമായ അശോക് കുമാര്‍, സെയില്‍സ് മാന്‍ ബിജു പ്രദീപ് എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. 

‌മൂന്നുപേരേയും കോഴിക്കോട് റീജണിലേക്ക് മാറ്റിയ എം.ഡി ക്രമക്കേട് ചൂണ്ടിക്കാണിച്ച സജീവ് കുമാറിനെയും  പാലക്കാട്ടേക്ക്  മാറ്റിയ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നാണ് സജീവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. രാഷ്ട്രീയ സമര്‍ദമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് വ്യക്തം. ക്രമക്കേട് ഒതുക്കിത്തീര്‍ക്കാന്‍ പലതവണ നടത്തിയ ശ്രമം പരാജയപ്പെട്ടതും ഭരണകക്ഷിനേതാവിനെ ചൊടിപ്പിച്ചിരുന്നു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.