സാങ്കേതിക തകരാർ; റഷ്യയുടെ റോക്കറ്റ് അടിയന്തരമായി നിലത്തിറക്കി

soyuz=russia
SHARE

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനിൽ അടിയന്തരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്.

ഇരുവരും സുരക്ഷിതരാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും അറിയിച്ചു. റഷ്യയിൽനിന്നും യുഎസിൽനിന്നുള്ള ഓരോ ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്. 

വിക്ഷേപണത്തിനു പിന്നാലെതന്നെ തകരാർ കണ്ടെത്തിയിരുന്നു. ബൂസ്റ്ററിലാണ് പ്രശ്നങ്ങളെന്ന്  നാസ വ്യക്തമാക്കി. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിൻ, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.