നിര്‍മല സീതാരാമന്‍ ഫ്രാന്‍സില്‍ പോയത് സ്വാധീനിക്കാന്‍; കുരുക്കിട്ട് രാഹുല്‍ ഗാന്ധി

rahul-gandhi-narendramodi
SHARE

റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് ഡാസോ ഏവിയേഷന്‍. റിലയന്‍സിനെ പങ്കാളിയാക്കേണ്ടത് നിര്‍ബന്ധമായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് റഫാല്‍ യുദ്ധവിമാന നിര്‍മ്മാതാക്കളുടെ വിശദീകരണം. അഴിമതി മൂടിവെയ്ക്കാന്‍ ഡാസോ ഏവിയേഷനെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്നും പ്രതിരോധമന്ത്രി തിരക്കിട്ട് ഫ്രാന്‍സില്‍ പോയത് ഇതിനാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.  

റഫാല്‍ ഇടപാടില്‍ റലിയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിതവും അടിയന്തരവുമായ വ്യവസ്ഥയായിരുന്നു എന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടിന്‍റെ റിപ്പോര്‍ട്ട്. റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍റെ ആഭ്യന്തരരേഖകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് സ്വതന്ത്ര തീരുമാനമായിരുന്നുവെന്നാണ് ഡാസോ ഇപ്പോള്‍ നല്‍കുന്ന മറുപടി. ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച മുഖ്യകരാറിന്‍റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടായിരുന്നു നടപടിയെന്നും വിശദീകരിക്കുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ മൂന്ന് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലി അടക്കമുള്ളവരുമായി നിര്‍മല ചര്‍ച്ച നടത്തും. റഫാല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതിയും വിലയിരുത്തും. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബെംഗളുരു ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്സ് ലിമിറ്റഡിലെത്തി ജീവനക്കാരുമായി ആശയവിനമയം നടത്തും. എച്ച്എഎലിനെ ഒഴിവാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. 

റഷ്യയുമായി എസ് 400 മിസൈല്‍ കരാര്‍ ഒപ്പിട്ടതിന് അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ, എത്രയും പെട്ടെന്നുതന്നെ അതുണ്ടാകുമെന്നാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്സ – കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷന്‍സ് നിയമത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ട്രംപിന്‍റെ മറുപടി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.