'മീ ടൂ'വിൽ എം.ജെ.അക്ബറിന് കുരുക്ക് മുറുകി; രാജിവച്ചേക്കും

mj-akbar-minister
SHARE

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജിവച്ചേക്കും. നൈജീരിയയില്‍ ഔദ്യോഗികസന്ദര്‍ശനം നടത്തുന്ന മന്ത്രിയോട് ഇന്നുതന്നെ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു.

മീ ടൂ ക്യാംപെയിന്റെ ഭാഗമായി ഏഴ് വനിതാമാധ്യമപ്രവര്‍ത്തകര്‍ എം.ജെ.അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതരആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് ഭരണനേതൃത്വത്തിന്റേയും ബിജെപി നേതൃത്വത്തിന്റേയും വിലയിരുത്തല്‍. 

'മീ ടൂ' ആരോപണത്തില്‍  മന്ത്രി എം.ജെ.അക്ബര്‍ മറുപടി പറയണമെന്ന് സ്മൃതി ഇറാനി. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായസംവിധാനങ്ങള്‍ക്ക് കഴിയും. 

ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്കിരയാക്കരുതെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.