വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലി കളിക്കും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

indian-team
SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യരണ്ട് ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  ഏഷ്യാകപ്പില്‍ വിട്ടുനിന്ന നായകന്‍ വിരാട് കോഹ്‌ലി തിരികെയെത്തി. ധോണിക്കു പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍  ഋഷഭ് പന്തും ടീമില്‍ ഇടംപിടിച്ചു.

ഏഷ്യാകപ്പില്‍ മികച്ചപ്രടനം കാഴ്ചവച്ച അമ്പട്ടി റായിഡുവിനെ ടീമില്‍ നിലനിര്‍ത്തി.  ഖലീല്‍ അഹമ്മദ് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ  തുടങ്ങിയവര്‍ക്ക് വിശ്രമമനുവദിച്ചു. ദിനേശ് കാര്‍ത്തിക്കിന് ടീമില്‍ ഇടംപിടിക്കാനായില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.