മാര്‍ക്കറ്റ് ഫെഡ് വഴി വാങ്ങിയ 180 ലോഡ് ചെറുപയര്‍ സപ്ലൈകോ തിരിച്ചയച്ചു; വിവാദം

market-fed
SHARE

സഹകരണ സ്ഥാപനമായ മാര്‍ക്കറ്റ് ഫെഡ്് വഴി വാങ്ങിയ 180 ലോഡ് ചെറുപയര്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സപ്ലൈകോ തിരിച്ചയച്ചു. മധ്യപ്രദേശ് സിവില്‍ സപ്ലൈസില്‍  നിന്ന് മാര്‍ക്കറ്റ് ഫെഡ് കുറഞ്ഞവിലയ്ക്ക് വാങ്ങിയ ചെറുപയറാണ് വെയര്‍ഹൗസ് കോര്‍പറേഷന്റ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ഇടപാടിന് പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. 

ഇതാണ് മാര്‍ക്കറ്റ്ഫെഡ് സപ്ലൈകോയ്ക്ക് വിതരണം ചെയ്ത ചെറുപയര്‍. പയര്‍മണികള്‍ക്ക് സപ്ലൈകോ നിശ്ചയിച്ചിട്ടുള്ള വലിപ്പമോ ഗുണമോ നിറമോ ഇല്ല. മാത്രമല്ല നിറയെ പൊടിയും മാലിന്യങ്ങളും. പാലക്കാട്,തൃശൂര്‍,മലപ്പുറം ജില്ലകളിലെ പന്ത്രണ്ട് ഡിപ്പോകളില്‍ 180 ലോഡ് ഇറക്കാനായിരുന്നുകരാര്‍. കിലോയ്ക്ക് 55 രൂപ. വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ സപ്ലൈകോ ലോഡ് തിരിച്ചയച്ചു. മധ്യപ്രദേശ് സര്‍ക്കാരിന്റ സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ നിന്ന്  മാര്‍ക്കറ്റ് ഫെഡ് കുറഞ്ഞവിലയ്ക്ക് ശേഖരിച്ച പയറാണിത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ വെയര്‍ഹൗസിന്റ മൂന്ന് ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. 

ഉല്‍പാദന സ്ഥലത്ത് നിന്ന് നേരിട്ട് പായ്ക്ക് ചെയ്തതാണെന്നും പൊടിയും മാലിന്യങ്ങളും നീക്കി നിറവും കൂട്ടിയാല്‍ പയര്‍ വിപണനയോഗ്യമാണെന്നാണ് മാര്‍ക്കറ്റ് ഫെഡ് പറയുന്നത്. എന്നാല്‍ ഇതിനുള്ള സംവിധാനം മാര്‍ക്കറ്റ് ഫെഡിനില്ലാത്തതിനാല്‍ സ്വകാര്യ മില്ലുകളെ ആശ്രയിക്കണം. എന്നാല്‍ പയര്‍മണികള്‍ക്ക് നിശ്ചിത ഗുണനിലവാരമില്ലാത്തതിനാല്‍ തിരിച്ചെടുക്കില്ലെന്നാണ് സപ്ലൈകോ ഗുണനിലവാര വിഭാഗം പറയുന്നത്. എന്തായാലും ചെറുപയറിറക്കി കൊപൊള്ളിയ അവസ്ഥയിലാണ് മാര്‍ക്കറ്റ് ഫെഡിപ്പോള്‍. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.