പതിനെട്ടുകാരന്റെ വെടിക്കെട്ട്; രാജ്കോട്ടില്‍ ഇന്ത്യ ശക്തമായ നിലയിൽ

test45
SHARE

രാജ്കോട്ട് ടെസ്റ്റില്‍ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം കളിയവസാനിപ്പിച്ചത്. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും  17 റണ്‍സെടുത്ത് ഋഷഭ് പന്തുമാണ് ക്രീസില്‍ .  ഇന്ത്യയ്ക്കായി പൃഥ്വി ഷാ സെഞ്ചുറി നേടി. ചേതേശ്വര്‍ പൂജാരയ 86 റണ്‍സെടുത്തും അജിങ്ക്യ രഹാനെ 41 റണ്‍സെടുത്തും പുറത്തായി. 

പതിനെട്ടുവയസുകാരന്‍ പൃഥ്വി ഷായ്ക്ക് സെഞ്ചുറി

രാജ്കോട്ട് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ പതിനെട്ടുവയസുകാരന്‍ പൃഥ്വി ഷായ്ക്ക് സെഞ്ചുറി. അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പൃഥ്വി ഷാ സ്വന്തമാക്കി. 

രാജവാഴ്ചകള്‍ ഒരുപാടുകണ്ട രാജ്കോട്ടിന്റെ പുല്‍ത്തകടി ഒരു കൗമാരവീര്യത്തിന്റെ ഉദയത്തിനാണ്  ഇന്ന് സാക്ഷ്യംവഹിച്ചത്. അനുഭവപരിചയം ഏറെയുള്ള അതികായന്മാരെ അങ്ങേത്തലയ്ക്കല്‍ നിര്‍ത്തി അമ്പത്തിയാറാം പന്തില്‍ അര്‍ദ്ധസെഞ്ചുറി

പയ്യനെ പിടിച്ചുകെട്ടാന്‍ തേച്ചുമിനുക്കിയെറിഞ്ഞ പന്തുകള്‍ അതിര്‍വരകടന്നത് പതിനഞ്ചുതവണ. 99 ാം പന്ത് അടിച്ചകറ്റി പൃഥ്വി ചരിത്രത്തിലേക്ക് ഓടിക്കയറി

റെക്കോര്‍ഡുകള്‍ പണ്ടേ തോഴന്മാരാണ്. സ്കൂള്‍ക്രിക്കറ്റില്‍ 330 പന്തില്‍നിന്ന് 546 റണ്‍സും ആദ്യ ദുലീപ്ട്രോഫിയിലെ സെഞ്ചുറിയും അണ്ടര്‍ 19 ലോകകിരീടനേട്ടവും തലയെടുപ്പോടെ കൂടെയുണ്ട്. ഇന്ന് 134 റണ്‍സില്‍ പുറത്തായെങ്കിലും ആ ഇന്നിങ്സ് ചിലത് ലോകത്തോട് പറഞ്ഞുകഴിഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.