മഴ മുന്നറിയിപ്പ് ഇങ്ങനെ; ഏറ്റവും കരുതേണ്ടത് ഞായറാഴ്ച: ഗ്രാഫിക്സ് വിഡിയോ

met-alert3
SHARE

ന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി ബാധിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. തമിഴ്നാടിനും കേരളത്തിനും വരുന്ന നാലുദിവസത്തേക്കുള്ള മുന്നറിയിപ്പ് ഇപ്രകാരമാണ്. 

യെല്ലോ അലര്‍ട്ടാണ് ഇന്നത്തേക്ക് (വ്യാഴം) പുറപ്പെടുവിച്ചിരിക്കുന്നത്.  അപകടമില്ല. മുന്നറിയിപ്പ് മാത്രമാണ് ഇത്. ന്യൂനമര്‍ദം രൂപപ്പെടും എന്നു പ്രതീക്ഷിക്കുന്നത് നാളെയാണ്.  കേരളത്തിനും തമിഴ്നാടിനും ഗ്രീന്‍ അലര്‍ട്ടാണ് നാളേക്ക്.  നടപടി വേണ്ട, പക്ഷേ കരുതല്‍ വേണം. ശനിയാഴ്ചത്തേക്ക് ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.  മല്‍സ്യബന്ധനമേഖലയിലടക്കം നല്ല മുന്‍കരുതലുകള്‍ വേണമെന്നാണ് നിര്‍ദേശം.  ഞായറാഴ്ചത്തേക്ക് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  കാറ്റും മഴയും ശക്തി പ്രാപിക്കുന്ന ആ ദിവസം സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നാണ് സൂചന. 

ഗ്രാഫിക്സ്: ജയേഷ് ഇല്ലം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.