കേന്ദ്രത്തിന് പിന്നാലെ 6 സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറച്ചു; കുറയ്ക്കില്ലെന്ന് കേരളം

issac-jaitley1
SHARE

പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന്  രണ്ടരരൂപവീതം കുറയും. എക്സൈസ് തീരുവയില്‍ ഒന്നരരൂപയും  എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചാണ് വില കുറയ്ക്കുക. സംസ്ഥാനങ്ങള്‍ നികുതിയില്‍  രണ്ടരരൂപകൂടി കുറച്ചാല്‍ ലീറ്ററിന് അഞ്ചുരൂപവീതം കുറയ്ക്കാനാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്്ലി പറഞ്ഞു. ഇതിനായി സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കും.  വിലകുറയ്ക്കാന്‍ തയാറാകാത്ത സംസ്ഥാനങ്ങളോട് ജനം ചോദിക്കുമെന്നും ജയ്റ്റ്്ലി പറഞ്ഞു.  

വിലനിര്‍ണയരീതി തുടരുമെന്നും വിലനിര്‍ണയം എണ്ണക്കമ്പനികളില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും ജയ്റ്റ്്ലി വ്യക്തമാക്കി. വില കുറയ്ക്കുന്നതുമൂലം 21,000 കോടിയുടെ ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും   ഇന്ധനവിലവര്‍ധനയുടെയും  പശ്ചാത്തലലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. 

കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ ആറ് സംസ്ഥാനങ്ങള്‍ നികുതി കുറച്ചു രംഗത്തെത്തി. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളടക്കമാണ് 2.50 രൂപ നികുതി കുറച്ചത്.  

എന്നാല്‍ കേരളം പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. ഒന്‍പത് രൂപയോളം നികുതി കൂട്ടിയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒന്നരരൂപ കുറച്ചത്. കേന്ദ്രം കൂട്ടിയ നികുതി പൂര്‍ണമായും പിന്‍വലിച്ചിട്ട് ആവശ്യപ്പെട്ടാല്‍ നികുതി കുറയ്ക്കുന്നത്  പരിഗണിക്കാമെന്നും ഐസക് ആലപ്പുഴയില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.