ഇന്ധനവില കുറച്ചു; പെട്രോളിനും ഡീസലിനും 2.50 രൂപ കുറയും

uae-fuel
SHARE

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടര രൂപ കുറച്ചു. സംസ്ഥാനങ്ങളോട് രണ്ടര രൂപ കുറയ്ക്കാനും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നിര്‍ദേശിച്ചു. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില നിര്‍ണയാവകാശം എണ്ണക്കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കില്ല. കേന്ദ്രനിര്‍ദേശം പരിഗണിച്ച് ഗുജറാത്തും മഹാരാഷ്ട്രയും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചു.

ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുകയും ജനരോഷം കത്തിക്കയറുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ പൊടിക്കൈ. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ ലീറ്ററിന് ഒരു രൂപ അന്‍പത് പൈസ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കും. അങ്ങിനെ രണ്ടര രൂപയുടെ കുറവുണ്ടാകും. ഇതിന് ആനുപാതികമായി സംസ്ഥാന വാറ്റില്‍ 2രൂപ 50 പൈസ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് അഞ്ചുരൂപ ഇത്തരത്തില്‍ കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് ഒരു വര്‍ഷം 21,000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. 

രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഒായിലിന്‍റെ വിലകൂടിയത് ഇന്ധനവില വര്‍ധിക്കാന്‍ കാരണമായെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞു. യുഎസിന്‍റെ സാമ്പത്തിക നിലപാടുകളും ബാധിച്ചിട്ടുണ്ട്. നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ജയ്റ്റ്ലും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയശേഷമാണ് പ്രഖ്യാപനം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.