സാലറി ചലഞ്ച് കാലത്ത് ഫോണ്‍, ഇന്റര്‍നെറ്റ് അലവന്‍സ് കുത്തനെ കൂട്ടി സര്‍ക്കാര്‍, രോഷം

flood-relief-govt
SHARE

പ്രളയദുരന്തം നേരിടാന്‍ സര്‍ക്കാര്‍ ഒാരോ പൈസയും സ്വരൂപിക്കുമ്പോള്‍, സെക്രട്ടറിമാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് അലവന്‍സുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ഏപ്രിലില്‍സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പകുതിയാക്കി കുറച്ച അലവന്‍സുകളാണ് പുനസ്ഥാപിച്ചത്. ധനവകുപ്പിന്റെ  ഉത്തരവ് മനോരമന്യൂസിന് ലഭിച്ചു.

7500 രൂപയായിരുന്ന സെക്രട്ടറിമാരുടെ ഫോണ്‍അലവന്‍സ് കഴിഞ്ഞ ഏപ്രിലില്‍ 3000 ആക്കി കുറച്ചു. സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിനായി ധനവകുപ്പ് ചൂണ്ടിക്കാട്ടിയ കാരണം. ഇപ്പോഴാകട്ടെ പ്രളയദുരിതം നേരിടാനായി സാലറി ചലഞ്ചും ചെലവുചുരുക്കലുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പൊടുന്നനെ സെക്രട്ടറിമാരുടെ ലാന്‍ഡ്ഫോണ്‍, മൊബൈല്‍‍, ഇന്റര്‍നെറ്റ് ഡാറ്റാ അലവന്‍സുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രതിമാസം 3000 രൂപയായിരുന്ന ലാന്‍ഡ് ഫോണ്‍, മൊബയ്ല്‍ അലവന്‍സുകള്‍ 7500 രൂപയാക്കി. 

പ്രതിവര്‍ഷം ഇന്റര്‍നെറ്റ് ഡാറ്റക്കായി 36,000 രൂപ ചെലവഴിക്കാമായിരുന്നു ഇതാണ് 90,000 ആക്കി ഉയര്‍ത്തിയത്. ഇതിന് പുറമെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ 30,000 രൂപ മൊബൈല്‍ ഫോണ്‍വാങ്ങാനായി സെക്രട്ടറിമാര്‍ക്ക് ലഭിക്കും. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഒാറീസുകളിലും സെക്രട്ടറിമാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. ലാന്‍ഡ് ഫോണും ഒാരോ സെക്രട്ടറിക്കും ലഭ്യമാണ്. ഇതിന് പുറമെയാണ് ഈ പണം നല്‍കുന്നത്. മാത്രമല്ല‌, മൊബൈൽ സേവനവും ഇന്റര്‍നെറ്റ് ഡാറ്റയും നല്‍കുന്ന കമ്പനികള്‍ വന്‍തോതില്‍ നിരക്ക് കുറച്ച ഇക്കാലത്ത്, ഇത്രയും ഉയര്‍ന്ന തുക അലവന്‍സായി അനുവദിക്കുന്നതിന്റെ യുക്തി വ്യക്തമല്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.