ഓണം ബംപറിന്റെ 10 കോടി വാടക വീട്ടിലേക്ക്; മഹാഭാഗ്യം വൽസലയ്ക്ക്

valasala-vijayan
SHARE

ആ ഭാഗ്യവതി ഇവിടെയുണ്ട്. പത്തുകോടിയുടെ ഓണം ബംപറടിച്ചത് തൃശൂർ സ്വദേശിനി വൽസല വിജയന്. ഭർത്താവ് മരിച്ച വൽസല (58) ഇപ്പോൾ മൂന്ന് മക്കളോടൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവർ ഇപ്പോൾ അടാട്ടാണ് വാടകയ്ക്ക് താമസിക്കുന്നത്. കാലപ്പഴക്കമൂലം വീട് തകർന്നതിനെ തുടർന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും.

രണ്ടാൺ മക്കളും ജോലിക്ക് പോയാണ് ഉപജീവനം. പെയിന്റിങ്ങ് കരാറുകാരനാണ് മകൻ. രണ്ടാമത്തെ മകൻ ഓട്ടോമൊബീൽ ഷോപ്പിലെ ജീവനക്കാരനാണ്. ലോട്ടറി ഫലം പത്രത്തിൽ ഒത്തുനോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചത് താനെടുത്ത ടിക്കറ്റിനാണെന്ന് വൽസല മനസിലാക്കിയത്. ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ട് ഈ വീട്ടമ്മ . ആദ്യമായാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്. 

തൃശൂർ പടിഞ്ഞാറെ കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ബംബർ സമ്മാനം. ടി.ബി. 128092 എന്ന ടിക്കറ്റനാണ് തിരുവോണം ബംപര്‍ കടാക്ഷിച്ചത്. ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും. പത്തു ടിക്കറ്റുകളാണ് ഈ ഏജന്റ് വാങ്ങിയത്. വിറ്റ ഏജന്റിന് ഒരു കോടി രൂപയോളം കമ്മിഷനായി കിട്ടും. ലോട്ടറി വിറ്റ ഏജന്‍സിയ്ക്കും കിട്ടും അരക്കോടി. 

10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ‌ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങൾ. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.