കേരളത്തിന് സഹായം നൽകുന്ന ചടങ്ങിൽ അംബാസിഡർമാർക്ക് വിലക്ക്; രോഷത്തോടെ ശശിതരൂർ

ambassador-shasi-tharoor-tw
SHARE

കേരളത്തിന് സഹായം നല്‍കുന്ന ചടങ്ങില്‍ വിദേശ അംബാസിഡര്‍മാര്‍ക്ക് വിലക്ക്. വിദേശ കമ്പനികള്‍ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കേന്ദ്രസര്‍ക്കാർ തായ്‌ലന്‍ഡ് അംബാസിഡറോട്  അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്ന്  ആരോപണം. തായ്‍ലന്‍ഡ് അംബാസിഡറുടെ പേരിലുള്ള ട്വീറ്റ് ഏറ്റെടുത്ത് ശശിതരൂരും.

ആവശ്യക്കാരായ നിസാഹായരായ ഒരു ജനതയ്ക്ക് ആരെങ്കിലും സഹായം ചെയ്യാൻ തയാറാകുമ്പോൾ അതിൽ നിന്നും പിൻതിരിയണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. ജനങ്ങളുടെ ആവശ്യങ്ങളേക്കാൾ കേന്ദ്രത്തിന് വലുത് ദുരഭിമാനവും ധാർഷ്ട്യവുമാണ്. കത്രീന ചുഴലിക്കാറ്റിലെ ദുരിതസമയത്ത് ഇന്ത്യയുടെ സഹായം സ്വീകരിക്കാൻ യുഎസ് തയാറായി, എന്നിട്ടും ഇന്ത്യ ഇങ്ങോട്ടുള്ള സഹായങ്ങളെ നിരസിക്കുകയാണ്- രൂക്ഷഭാഷയിൽ ശശി തരൂർ കുറിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.