പിണറായി വിജയന്റെ 'വ്യാജ ഒപ്പ്' വിവാദം; അടിസ്ഥാനരഹിതമെന്ന് ഇ.പി.

ep-jayarajan-press-meet
SHARE

സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരെ സമ്മർദത്തിലാക്കി ശമ്പളം പിരിക്കില്ലെന്ന് ഇ.പി. ജയരാജൻ. ഉത്തരവുകള്‍ക്ക് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പെന്ന ബി.ജെ.പി.വാദം അടിസ്ഥാനരഹിതമാണെന്നും ജയരാജൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ട് ഉത്തരവുകൾ പുറത്തിറങ്ങുന്നുവെന്നും ഇതേക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഈ  മാസം ഒന്‍പതിന്  പുറത്തിറങ്ങിയ ഉത്തരവിലാണ് പിണറായി വിജയന്റെ ഒപ്പ്. ഈ ഒപ്പ് ഡിജിറ്റല്‍ അല്ലെന്നും വ്യാജമായി ആരോ രേഖപ്പെടുത്തിയതാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആരോപിച്ചു.

സാലറി ചാലഞ്ചില് ജീവനക്കാര്ക്ക് ആശ്വാസത്തിന് വഴിയൊരുക്കി ധനവകുപ്പ്.  ശമ്പള, പെന്ഷന് പരിഷ്കരണങ്ങളുടെ നാലാംഗഡു പണമായി പലിശസഹിതം ഒന്നാംതിയതി നല്കാന് തീരുമാനിച്ചു.  ഒരു മാസം കയ്യില്‍കിട്ടുന്ന ശമ്പളത്തിനു തുല്യമായ തുക  ഇതിലൂടെ ജീനവക്കാരുടെ അക്കൗണ്ടിലെത്തും. സാലറി ചലഞ്ചിന്റെ പേരില്‍ വിയോജിച്ചു നില്‍ക്കുന്ന ജീവനക്കാരുടെ പ്രതിഷേധം ഇതുവഴി തണുപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ധനവകുപ്പിന്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന്റെ കുടിശിക തുകയുടെ മൂന്നു ഗഡുക്കളും എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എഫില്‍ ലയിപ്പിക്കുകയാണ് ചെയ്തത്. അവസാനത്തെ ഗഡുവാണ് അടുത്തമാസം ഒന്നിന് നല്‍കേണ്ടത്. മുന്‍കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ശമ്പളം പലിശസഹിതം ജീവനക്കാരുടെ കയ്യില്‍ കൊടുക്കാനുള്ള തീരുമാനം അനുനയനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. തസ്തിക അനുസരിച്ച് 6000 രൂപ മുതല്‍ 70000 രൂപവരെ ജീവനക്കാര്‍ക്ക് ഒന്നാംതീയതി ലഭിക്കും. 

നെറ്റ് സാലറിക്ക് തുല്യമായ തുകവരുമിത്. ഈതുക വേണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാം. ബാക്കിവരുന്നതുക പത്തുതവണയായി ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയാല്‍ മതിയാകും. ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം വരുന്നതുവഴി ജീവനക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തികഞെരുക്കം ഒരുപരിധി വരെ ഇത് കുറയ്ക്കും. പെന്‍ഷന്‍ കമ്യൂട്ടേഷനിലെ കുടിശിക ഒരു ഗഡുവും ഒന്നാംതീയതി നല്‍കാന്‍ തീരുമാനിച്ചു.  ആകെ സര്‍ക്കാരിന് ചെലവാകുന്നത് 1538 കോടിരൂപയാണ്. സാലറി ചലഞ്ച് വിജയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷ സര്‍വീസ് സംഘടനകളും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള  അന്വേഷണത്തെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ.പി. ജയരാജന്‍ വ്യക്തമാക്കി. നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതം നടപടിയുണ്ടാകും. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ് കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.