സാലറി ചലഞ്ച്: ശമ്പളം പിടിക്കാന്‍ പുതുവഴി തുറന്ന് സര്‍ക്കാര്‍; എതിര്‍പ്പ് തീരുമോ?

salary
SHARE

സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസവഴിയൊരുക്കി ധനവകുപ്പ്.  ശമ്പള, പെന്‍ഷന്‍ പരിഷ്കരണങ്ങളുടെ നാലാംഗഡു പണമായി ഒന്നാംതിയതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  കൈയില്‍കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക  ഇതിലൂടെ ജീനവക്കാര്‍ക്ക് ലഭിക്കും. ശമ്പള, പെന്‍ഷന്‍ പരിഷ്കരണങ്ങളുടെ ആദ്യ മൂന്നുഗഡു പി.എഫില്‍ ലയിപ്പിച്ചിരുന്നു.  ദുരിതാശ്വാസത്തിനു നല്‍കുന്നതിന്‍റെ ഒരു വിഹിതം കൈയിലെത്തിക്കുകയാണ് ലക്ഷ്യം. വിതരണം ചെയ്യുന്നത് 1538 കോടിയാണ്.

ശമ്പളം നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ പല കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. സാലറി ചലഞ്ചിനെതിരെ വാട്‌സാപ്പ് പോസ്റ്റിട്ട സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ കണ്‍വീനറെ സ്ഥലംമാറ്റിയ നടപടി വിവാദമോയതോടെ ഇന്നലെ റദ്ദാക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നീക്കം. വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. തുടര്‍ന്ന് ധനവകുപ്പിലെ സെക്‌ഷൻ ഒാഫിസർ കെ.എസ്. അനിൽരാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

‘സാലറി ചാലഞ്ചിന് പിന്തുണ. നൽകാൻ കഴിവുള്ളവർ മാസശമ്പളം തീർച്ചയായും നൽകണം. അത്തരക്കാർക്ക് അഭിനന്ദനങ്ങൾ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.’’ ഇതായിരുന്നു ധനവകുപ്പിലെ സെക്ഷന്‍ ഓഫിസറായ കെ.എസ്.അനില്‍രാജിന്റെ പോസ്റ്റ്. സാലറി ചലഞ്ചുമായി ശക്തമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, ഉത്തരവിറക്കിയ വകുപ്പിലെ സംഘടനാ നേതാവു തന്നെ ഇതിനിതിരെരംഗത്തെത്തിയത് സര്‍ക്കാരിനു ക്ഷീണമായി. ഇതോടെ താന്‍ നോ പറഞ്ഞെങ്കിലും ഭാര്യ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും ,പരാധീനതകള്‍ കാരണമാണ് താന്‍ നോ പറഞ്ഞതെന്നുമുള്ള അനില്‍ രാജിന്റെ മറുപടി പോസ്റ്റൊന്നും ഫലംകണ്ടില്ല. 

ഉടന്‍ സെക്രട്ടറിയേറ്റില്‍ നിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവും വന്നു. സെക്രട്ടറിയേറ്റിനു പുറത്തുള്ള ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് മാറ്റം. പാര്‍ട്ടി ചുമതലകളില്‍ നിന്നും ഉടന്‍ മാറ്റുമെന്നാണ് അറിയുന്നത്ദു.രിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയ ആളാണ് അനിൽരാജ്. മക്കൾക്ക് ഒപ്പം ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിലും പ്രവർത്തിച്ചു. സഹോദരൻ ചെങ്ങന്നൂരിൽ ശുചിയാക്കൽ യജ്ഞത്തിലും പങ്കെടുത്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.