കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി

train-fire
SHARE

കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. വന്‍ദുരന്തം ഒഴിവായി. തിരുവനന്തപുരത്തേക്ക് പെട്രോളും ഡീസലും മണ്ണെണ്ണയുമായി പോയ ചരക്കുവണ്ടിയിലാണ് തീകണ്ടത്. ടാങ്കറില്‍ നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചത്. തീകെടുത്തി. വൈദ്യുതിലൈനിലെ തീപ്പൊരിയാണ് കാരണമെന്ന് സൂചന. അതേസമയം, തീപിടിത്തമുണ്ടായ ഇന്ധന ടാങ്കര്‍ ട്രെയിന്‍ അനുമതിയില്ലാതെ യാത്ര തുടർന്നത് അതിരില്ലാത്ത അനാസ്ഥയുടെ ഉദാഹരണമായി. 

കോട്ടയം മുട്ടമ്പലത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ പരിശോധനയ്ക്കിടെയാണ് വീണ്ടും യാത്ര തുടർന്നത്. സ്റ്റേഷന്‍ മാസ്റ്ററുടേയും ഫയര്‍ഫോഴ്സിന്റേയും നിര്‍ദേശം അവഗണിച്ചാണ് യാത്ര. 

തീപിടിത്തമുണ്ടായ ചരക്കുവണ്ടിയിലെ ആറ് ടാങ്കറുകളില്‍ ഇന്ധനചോര്‍ച്ചയുള്ളതായി കണ്ടെത്തി. ഡീസല്‍ നിറച്ചതിലും അപാകത കണ്ടെത്തി. പല ടാങ്കറുകളും നിറഞ്ഞൊഴുകുന്ന നിലയിലാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.