അന്വേഷണം ഉദ്യോഗസ്ഥരിൽ ഒതുങ്ങരുത്; ഗൂഢാലോചന പുറത്തുവരണം: നമ്പി നാരായണൻ

nambi
SHARE

ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി സമിതിയുടെ അന്വേഷണം ഉദ്യോഗസ്ഥരില്‍ ഒതുങ്ങരുതെന്ന് നമ്പി നാരായണന്‍. ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയും പുറത്തുവരണം

പൊലീസിന്‍റെ അധികാരദുര്‍വിനിയോഗത്തിന് തടയിടാനുതകുന്നതാണ് വിധി.  മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റിൽ നമ്പിനാരായണൻ പ്രതികരിച്ചു.

ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വിധിക്കു പിന്നാലെ പ്രതികരണവുമായി മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുൻ ഡിജിപി സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്നു നമ്പി നാരായണന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. എന്തുചെയ്താലും രക്ഷപ്പെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്.

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്നു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍നിന്നാണ് ഈടാക്കുന്നതെങ്കില്‍ അതു ശിക്ഷ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിധിയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു മുന്‍ ഡിജിപി: സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമാണെന്നു മുന്‍ ഡിവൈഎസ്പി ജോഷ്വ അറിയിച്ചു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ പങ്കിടാന്‍ തയാറാണെന്നു പത്മജ വേണുഗോപാല്‍ പറഞ്ഞു. സിബി മാത്യൂസുമായി അടുപ്പമുള്ളത് ആര്‍ക്കാണെന്ന് അന്വേഷിച്ചാല്‍ മാത്രം മതി. അതു പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാകുമെന്നും പത്മജ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.