അച്ഛനെതിരെ കളിച്ചത് അഞ്ചുപേര്‍; പേരുകള്‍ പറയാം: ചാരം പൊടിതട്ടി പത്മജ

pathmaja-isro
SHARE

മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ ചാരക്കേസില്‍ കുരുക്കാന്‍ കളിച്ചത് അഞ്ചുപേരെന്ന് മകള്‍ പത്മജ വേണുഗോപാല്‍. വിശ്വസിച്ച് കൂടെനിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിന് എതിരെ നിന്നു. അച്ഛന് നീതികിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോടു പറയും. പാര്‍ട്ടിയുമായും സഹോദരൻ കെ.മുരളീധരനുമായി ചര്‍ച്ച െചയ്തശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പത്മജ പറഞ്ഞു.

അമ്മ മരിച്ച് അച്ഛന്‍ തളര്‍ന്നുനില്‍ക്കുന്ന കാലമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തളര്‍ത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അച്ഛന് നീതി കിട്ടണം. മരണം വരെ അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. ജനങ്ങളുടെ നടുവില്‍ നിന്ന ആള്‍ ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കള്‍ ഇന്നും സുരക്ഷിതരാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ വിധി– പത്മജ പറഞ്ഞു. 

പാര്‍ട്ടിയിലെ ആരുടെയും പേര് താന്‍ പുറത്തു പറയില്ലെന്നും പത്മജ പറഞ്ഞു. 

വിധി ഇങ്ങനെ

∙ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം

∙ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി

∙ പരാമര്‍ശം സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ

∙ വിധിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

∙ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ കമ്മിറ്റി

∙ സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) ഡി.കെ.ജയിന്‍  നേതൃത്വം വഹിക്കും

∙ കേന്ദ്ര,സംസ്ഥാന പ്രതിനിധികള്‍ അംഗങ്ങള്‍, ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

∙ സിബി മാത്യൂസാണ് ഐഎസ്ആർഒ ചാരക്കേസ് ഈ വിധമാക്കിയതെന്ന് നമ്പിനാരായണന്‍

∙ എന്തുചെയ്താലും രക്ഷപെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ വഴിയൊരുക്കും

∙ സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചത് 

∙ ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്ന് സംശയം

∙ വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം

∙ വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ ഡിജിപി: സിബി മാത്യൂസ് 

∙  വിധി യുക്തിരഹിതം : മുന്‍ എസ്പി

∙ നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും ജോഷ്വ

∙ അന്വേഷണം ശരിക്ക് നടന്നില്ല: മുന്‍ ഡിജിപി  

∙ ചാരവൃത്തി നടന്നിട്ടുണ്ട്, പക്ഷേ നമ്പി നാരായണന് പങ്കുള്ളതായി അറിയില്ല

∙ പല കാര്യങ്ങളും  കോടതിയില്‍ നിന്ന് സിബിഐ മറച്ചുവച്ചെന്ന് ആര്‍.ബി.ശ്രീകുമാര്‍

∙ നരസിംഹറാവുവിന്റെ മകനും പങ്കെന്ന സൂചന വന്നതോടെ അന്വേഷണം വഴിതിരിച്ചു

∙ ജുഡീഷ്യല്‍ അന്വേഷണത്തില്‍ പല കാര്യങ്ങളും പുറത്തുവരുമെന്ന് മുന്‍ അന്വേഷണസംഘാംഗം

∙ നമ്പി നാരായണന് നഷ്ടപരിഹാരം കിട്ടുന്നത് നല്ല കാര്യമെന്നും ശ്രീകുമാര്‍ മനോരമ ന്യൂസിനോട്

MORE IN BREAKING NEWS
SHOW MORE