സാലറി ചലഞ്ചിനെതിരെ വാട്സാപ്പിൽ അഭിപ്രായം പറഞ്ഞു; സസ്പെൻഷൻ; രോഷം

salary-challenge-suspension
SHARE

സാലറി ചലഞ്ചിനെ എതിര്‍ത്തെന്നാരോപിച്ച് ജീവനക്കാരന് സസ്പെന്‍ഷന്‍.  പ്രതിപക്ഷസംഘടനയിലെ അംഗമായ വി.പി.പ്രകാശിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളി ടെക്നിക്കിലെ വര്‍ക്് ഷോപ്പ് സൂപ്രണ്ടാണ് പ്രകാശൻ. ചലഞ്ച് പ്രഖ്യാപിക്കും മുന്‍പ് വാട്സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിനാണ് നടപടി. പ്രളയദുരിതാശ്വാസത്തില്‍ സജീവമായി പങ്കെടുത്തയാളാണ് പ്രകാശ്.

സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരെ സമ്മർദത്തിലാക്കി ശമ്പളം പിരിക്കില്ലെന്ന് ഇ.പി. ജയരാജൻ അറിയിച്ചിരുന്നു. മന്ത്രിയുടെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.  

സാലറി ചലഞ്ചിനെതിരെ വാട്‌സാപ്പ് പോസ്റ്റിട്ട സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ കണ്‍വീനറെ സ്ഥലംമാറ്റിയ നടപടി വിവാദമോയതോടെ ഇന്നലെ റദ്ദാക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നീക്കം. വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. തുടര്‍ന്ന് ധനവകുപ്പിലെ സെക്‌ഷൻ ഒാഫിസർ കെ.എസ്. അനിൽരാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

‘സാലറി ചാലഞ്ചിന് പിന്തുണ. നൽകാൻ കഴിവുള്ളവർ മാസശമ്പളം തീർച്ചയായും നൽകണം. അത്തരക്കാർക്ക് അഭിനന്ദനങ്ങൾ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.’’ ഇതായിരുന്നു ധനവകുപ്പിലെ സെക്ഷന്‍ ഓഫിസറായ കെ.എസ്.അനില്‍രാജിന്റെ പോസ്റ്റ്. സാലറി ചലഞ്ചുമായി ശക്തമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, ഉത്തരവിറക്കിയ വകുപ്പിലെ സംഘടനാ നേതാവു തന്നെ ഇതിനിതിരെരംഗത്തെത്തിയത് സര്‍ക്കാരിനു ക്ഷീണമായി. ഇതോടെ താന്‍ നോ പറഞ്ഞെങ്കിലും ഭാര്യ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും ,പരാധീനതകള്‍ കാരണമാണ് താന്‍ നോ പറഞ്ഞതെന്നുമുള്ള അനില്‍ രാജിന്റെ മറുപടി പോസ്റ്റൊന്നും ഫലംകണ്ടില്ല. 

ഉടന്‍ സെക്രട്ടറിയേറ്റില്‍ നിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവും വന്നു. സെക്രട്ടറിയേറ്റിനു പുറത്തുള്ള ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് മാറ്റം. പാര്‍ട്ടി ചുമതലകളില്‍ നിന്നും ഉടന്‍ മാറ്റുമെന്നാണ് അറിയുന്നത്ദു.രിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയ ആളാണ് അനിൽരാജ്. മക്കൾക്ക് ഒപ്പം ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിലും പ്രവർത്തിച്ചു. സഹോദരൻ ചെങ്ങന്നൂരിൽ ശുചിയാക്കൽ യജ്ഞത്തിലും പങ്കെടുത്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE