‘വോട്ടുകാല’ പെരുമാറ്റച്ചട്ടവുമായി മോദി; ആശ്രിതര്‍ക്ക് സീറ്റില്ല, ലളിതജീവിതം മതി

narendra-modi
SHARE

വിവാദങ്ങള്‍ക്ക് തടയിടാന്‍ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും കര്‍ശനപെരുമാറ്റച്ചട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരും എംഎല്‍എമാരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത്ത വിദേശയാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കും. പഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ബന്ധുക്കളെ ഒഴിവാക്കണം.  ലളിതജീവിതം നയിക്കണം. 

ആശ്രിതര്‍ക്ക് സീറ്റ് നല്‍കില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തിന് കഴിവുമാത്രം മാനദണ്ഡം, ലംഘിച്ചാല്‍ നടപടി ഉണ്ടാകും. ആശ്രിതര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ അമിത് ഷായുടെ അനുമതിവേണമെന്നും സര്‍ക്കുലര്‍ പറയുന്നു. മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ച് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. 

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുംവിധമുള്ള പ്രസ്താവനകള്‍ പാടില്ല. നിയമസഭാതിരഞ്ഞെടുപ്പുകളിലടക്കം സ്ഥാനാര്‍ഥിനിര്‍ണയത്തിന് കഴിവുമാത്രം മാനദണ്ഡമാക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങളടങ്ങിയ സര്‍ക്കുലര്‍ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എത്തിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.