കന്യാസ്ത്രീയ്ക്കെതിരായ പരാമർശം പിൻവലിക്കുന്നു, വൈകാരികമായി പറഞ്ഞുപോയി:പി.സി.ജോർജ്

pc-geoge-nun
SHARE

നിയമകുരുക്ക് മുറുകിയതോടെ കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് തടിയൂരാന്‍ പി.സി. ജോര്‍ജ് എം.എല്‍.എയുടെ നീക്കം. സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത പദം പിന്‍വലിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നൂവെന്ന് അവകാശപ്പെട്ടെങ്കിലും  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും ജോര്‍ജ് നിലപാട് മാറ്റി.

രണ്ട് ദിവസം വാര്‍ത്താസമ്മേളനം നടത്തിയാണ് ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വളരെ മോശമായ പദങ്ങളുപയോഗിച്ച് പി.സി.ജോര്‍ജ് അപമാനിച്ചത്. പരാതി ലഭിച്ചാല്‍ കേസെടുക്കാന്‍ പൊലീസും വിശദീകരണം തേടാന്‍ സ്പീക്കറും നടപടിയെടുക്കാന്‍ ദേശീയ വനിത കമ്മീഷനും തീരുമാനിച്ചു. ഇടത് വലത് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ദേശീയതലത്തിലും പ്രതിഷേധം ശക്തമായി. ഒടുവില്‍ പി.സി.ജോര്‍ജ് മലക്കം മറിഞ്ഞു.

എന്നാല്‍ കന്യാസ്ത്രീയോട് മാപ്പ് പറയുന്നില്ല. മോശം വാക്ക് മാത്രമേ പിന്‍വലിക്കുന്നുള്ളൂവെന്നാണ് അവകാശവാദം. എന്നാല്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്ന വാദങ്ങളും അവസാനിപ്പിച്ചു.

തനിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.