ഡാമുകള്‍ തുറന്ന സാഹചര്യമെന്ത്? കെഎസ്ഇബിയോട് ഹൈക്കോടതി, നോട്ടീസ്

idukki-dam-1
SHARE

കേരളത്തില്‍ അണക്കെട്ടുകള്‍ തുറക്കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ കെഎസ്ഇബിക്ക് ഹൈക്കോടതി നിര്‍ദേശം. അണക്കെട്ടുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങളും വിശദീകരിക്കണം. ഡാം സുരക്ഷാ അതോറിറ്റിക്കും കോടതി നോട്ടീസയച്ചു. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി എം.ഐ.ഷാനവാസ് എംപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജി, സമാനമായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഹൈക്കോടതി പരിഗണിക്കും.

പ്രളയദുരന്തത്തില്‍ നാല്‍പ്പതിനായിരം കോടിയുടെ നഷ്ടമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം നാളെ കേന്ദ്രസര്‍ക്കാരിന് കൈമാറും.  പതിനായിരം രൂപധനസഹായം ലഭിച്ച എല്ലാവര്‍ക്കും വീട്ടുപകരണങ്ങള്‍വാങ്ങാന്‍ ഒരുലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

പ്രളയദുരന്തത്തില്‍ 40,000 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം കാണിച്ച് ധനസഹായത്തിനുള്ള മെമ്മോറാണ്ടം കേന്ദ്രസര്‍ക്കാരിന്  നല്‍കും. കേന്ദ്ര മാനദണ്ഡപ്രകാരം പ്രത്യേക മെമ്മോറാണ്ടം നല്‍കില്ലെന്നും വ്യവസായമന്ത്രി അറിയിച്ചു.

പുനര്‍നിര്‍മ്മാണം സംബന്ധിച്ച കെ.പി.എം.ജിയുടെ റിപ്പോര്‍ട്ട് ഉടന്‍ലഭിക്കും ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ഈമാസം 21 ന് കിട്ടും. മന്ത്രിസഭായോഗം ചേരാത്തതിനാല്‍നയപരമായ തീരുമാനങ്ങള്‍ക്കോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു പ്രശ്നവും നേരിട്ടിട്ടില്ല. അനര്‍ഹര്‍ക്കാര്‍ക്കെങ്കിലും സാഹയധനം നല്‍കിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടകും.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് എങ്ങിനെ സഹായം നല്‍കണമെന്നത് സംബന്ധിച്ച് ആലോചിച്ച് വരികയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.വീട്ടുകരണങ്ങള്‍വാങ്ങാന്‍ കുടുംബശ്രീവഴി പലിശരഹിത വായ്പ നല്‍കും. നാല് വര്‍ഷം കൊണ്ട് തിരിച്ചടക്കാവുന്നതാണിത്. വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. 50 ശതമാനം ഡിസ്കൗണ്ട് നല്‍കുന്ന കമ്പനികളില്‍നിന്നാവും ഉപകരണങ്ങള്‍ വാങ്ങുക.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.