ബെംഗളൂരുവില്‍ വാഹനാപകടം; അമ്മയും മകനുമടക്കം നാലു മലയാളികൾ മരിച്ചു

ബെംഗളൂരു  മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ച് അമ്മയും മകനുമടക്കം നാലു മലയാളികൾ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. കൊല്ലം ചവറ സ്വദേശികളായ മേഴ്സി ജോസഫ്(65), മകൻ ലവിൻ ജോസഫ്(24), എൽസമ്മ(86), റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ ഔട്ടർറിങ് റോഡിൽ വച്ചായിരുന്നു അപകടം. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മാറത്തഹള്ളിയിൽ നിന്നുമടങ്ങവേ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷന്റെ  ബസ് ഇടിക്കുകയായിരുന്നു.