പ്രളയം ആഗോള അനാസ്ഥയുടെ ഫലം; യുഎന്നിൽ കേരളത്തെ പരാമർശിച്ച് ഗുട്ടെറസ്

Antonio-Guterres
SHARE

കേരളത്തിലെ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമെന്ന് യു.എന്‍ സെക്രട്ടറി  ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. പ്രശ്നത്തിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി പറഞ്ഞു. 

ഐക്യരാഷ്ട്രസഭ  ആസ്ഥാനത്ത് നടന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പരിപാടിയിലാണ് കേരളം ആഗോള അനാസ്ഥയുടെ ഇരയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. കേരളം നേരിട്ട പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലമാണ്. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തില്‍ 400ലധികം പേര്‍ മരിച്ചു.  ദശലക്ഷക്കണിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു.കാലാവസ്ഥ വ്യതിയാനം നമ്മള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് സംഭവിക്കുന്നത്. 

ജനങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ വ്യതിയാനം നേരിടാന്‍ അടിയന്തര നടപടി ആവശ്യമാണ്. ജനങ്ങളുടെ വിധി കൈയില്‍കൊണ്ടുനടക്കുന്ന േനതാക്കള്‍ അവരുടെ ക്ഷേമത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള സമയമാണിതെന്നും ഗുട്ടെറസ് പറ‍ഞ്ഞു. റെക്കാഡ് ഭേദിച്ചുകൊണ്ടുള്ള താപമാണ് ലോകത്താകമാനം അനുഭവപ്പെടുന്നത്. വിഷയത്തിന്റെ ഗൗരവം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും ജി7, ജി20 ഉച്ചകോടികളിലും ലോക ബാങ്കിന്റെ യോഗങ്ങളിലും ഉന്നയിക്കും.  അടുത്തവര്‍ഷം സെപ്റ്റംബറില്‍ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാന്‍ കാലാവസ്ഥ ഉച്ചക്കോടി സംഘടിപ്പിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.