ഈ വിധം സംസാരിക്കാൻ പാടില്ല; പിസി ജോർജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കർ

speaker-pc-george
SHARE

കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍  പിസി ജോര്‍ജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍. നിയമസഭാംഗം നിയമവ്യവസ്ഥ അവഹേളിക്കും വിധം സംസാരിക്കാന്‍ പാടില്ല. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് ദേശീയവനിതാ കമ്മിഷന്‍ പി.സി ജോര്‍ജിന് ഇന്നലെ സമന്‍സ് അയച്ചിരുന്നു.  കന്യാസ്ത്രീക്കെതിരേ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് നടപടികൾ ഊർജിതമാകുന്നത്. 

ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും കുടുംബാംഗങ്ങളെയും കടുത്ത ഭാഷയിലാണ് പി.സി. ജോര്‍ജ് ഇന്നലെയും നേരിട്ടത്. കന്യാസ്ത്രീക്കെതിരെ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍  നടത്തിയിട്ടില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്‍റെ വിശദീകരണം.  ദേശീയ നവിതാ കമ്മീഷനെയും ജോർജ് വെല്ലുവിളിക്കാൻ മടിച്ചില്ല.

ഇരുപതിന് രാവിലെ 11.30ന് ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്ത് ഹാജരായി ജോര്‍ജ് വിശദീകരണം നല്‍കാനാണ്  ദേശീയവനിതാകമ്മിഷന്‍ നിര്‍ദേശം. ഉത്തരവാദപ്പെട്ട പദവിയിലിരുന്നുകൊണ്ട് ജോര്‍ജ് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയെ ഗൗരവമായി കാണുന്നുവെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ പറഞ്ഞു.

പി.സി.ജോര്‍ജിന്‍റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. മൊഴി ലഭിക്കുന്നതോടെ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ നീക്കം. നീതിക്കായി കോടതിയെ സമീപിക്കാതെ കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുന്നത് സഭയെ ആവഹേളിക്കാനാണെന്നാണ് ആരോപണം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.