കേരളം പേടിപ്പിക്കുന്നു; ജോര്‍ജിന് യാത്രക്കൂലി നല്‍കാം: രേഖാ ശർമ

pc-george-rekha-sharma
SHARE

സ്ത്രീ സുരക്ഷാ നടപടികളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ. കേരളത്തിൽ നിന്ന് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത് ഭയാനകമായ വാർത്തകളാണ്.  സ്ത്രീസുരക്ഷയ്ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷ രേഖാ ശർമ വിമർശിച്ചു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു അതൃപ്തി അറിയിക്കും. ഇരയെ അധിക്ഷേപിച്ച പി. സി. ജോർജിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. 

ജോര്‍ജിന് ഡൽഹിയിലേക്ക് വരാൻ പണം ഇല്ലെങ്കിൽ കമ്മീഷൻ നല്‍കും. പി.കെ.ശശി വിഷയത്തിൽ പെ‍ണ്‍കുട്ടി സമീപിച്ചാൽ നിയമ സഹായം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും രേഖാ ശർമ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.