കന്യാസ്ത്രീക്കെതിരെ ബിഷപ്; ഇത് ബ്ലാക്ക്മെയിലിങ്; സഭക്കെതിരെ ഗൂഢാലോചന

bishop-franco-nun-rape-case
SHARE

കന്യാസ്ത്രീക്കെതിരെ രൂക്ഷവിമര്‍ശവുമായി ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ബ്ലാക്ക്മെയ്ലിങ്ങാണ് ലക്ഷ്യമെന്നും ബിഷപ് ആരോപിച്ചു. സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താനാണ് കന്യാസ്ത്രീകളുടെ സമരമെന്നും പൊലീസുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ആരോപണങ്ങളില്‍ മറുപടിയുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്തെത്തിയത്. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്ന് ആവര്‍ത്തിച്ച ബിഷപ് സഭയ്ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെിതെന്നും കുറ്റപ്പെടുത്തി. 

കന്യാസ്്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് സര്‍ക്കാരിനെ സമര്‍ദത്തിലാക്കാന്‍ വേണ്ടിയാണ്. കേരള പൊലീസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ വിശദമായി മൊഴി നല്‍കിയിരുന്നു. കന്യാസ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് സമയം നല്‍കണമെന്നും ബിഷപ് പറഞ്ഞു.

അതേസമയം കേസില്‍ പഞ്ചാബ് പൊലീസിന് കൂടുതലായി ഒന്നും ചെയ്യാനില്ലെന്ന് ജലന്തര്‍ കമ്മിഷ്നര്‍ പി.കെ സിന്‍ഹ പറഞ്ഞു. ബിഷപിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാളെ ആര്‍ എം പിയുടെ മഹിളാ ഫെഡറേഷന്‍ ജലന്തര്‍ രൂപതാസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തും. 

ഇതിനിടെ ലൈംഗികപീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോട് സഭാനേതൃത്വം ചിറ്റമ്മനയമാണ് കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെട്ടു. 

ബിഷപ്പിനെതിരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരിയായ കന്യാസ്ത്രി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് വീണ്ടു കത്തയച്ചത്. ജലന്തർ ബിഷപ്പ് നടത്തിയ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് കത്തിൽ വ്യക്തമാക്കുന്നു. കഴുകൻ കണ്ണുകളുമായി ബിഷപ്പ് സഭയിലെ യുവ കന്യാസ്ത്രീകളെ  വേട്ടയാടുകയാണ്. യുവ കന്യാസ്ത്രീയോടൊപ്പം സംശയകരമായ സാഹചര്യത്തിൽ ബിഷപ്പിനെ കണ്ടത്തി. ഈ കന്യാസ്ത്രീയെ പുറത്താക്കാനുള്ള നീക്കം ബിഷപ്പ് ഇടപ്പെട്ട് തടഞ്ഞു. ബിഷപ്പിനെതിരെ പരാതി നൽകാനുണ്ടായ സാഹചര്യം അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും ഏഴ പേജുള്ള കത്തിൽ അക്കമിട്ട് നിരത്തുന്നു.  താൻ പറയുന്ന പരാതി സഭ സംശയത്തോടെയാണ് കാണുന്നതെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.   

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം കക്ഷിചേരും. ബിഷപ്പിനെതിരായ പരാതി അടിസ്ഥാനരഹിതമെന്ന നിലപാടില്‍ മാറ്റമില്ല. പൊലീസ് സമരംചെയ്യുന്ന കന്യാസ്ത്രീമാരെ വഴിവിട്ടുസഹായിക്കുന്നുവെന്നും ചോദ്യംചെയ്യലിന്റെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്നും ആരോപണം. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്താനും വാര്‍ത്താക്കുറിപ്പില്‍ ശ്രമം. 

സന്യാസിനീ സമൂഹത്തിന്‍റെ ആരോപണങ്ങള്‍ക്കും നീക്കങ്ങള്‍ക്കും പിന്നില്‍ ഫ്രാങ്കോയാണെന്ന ആരോപണവുമായി കന്യാസ്ത്രീകളും രംഗത്തെത്തി. നീതികിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഹൈക്കോടതിക്കുമുന്നില്‍ സമരം ചെയ്യുന്ന അവര്‍ വ്യക്തമാക്കി. കേസിന്റെ തുടർ നടപടികള കുറിച്ച് ചർച്ച ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നിർണായക യോഗം നാളെ നടക്കും. ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഈ യോഗത്തിന്റെ തീരുമാനം പരിഗണിച്ച ശേഷം കോടതിയെ സമീപിക്കാനാണ് കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. പി.സി ജോര്‍ജിന്റെ അധിക്ഷേപത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും നടന്നില്ല.ഇന്ന് അസൗകര്യമുളളതിനാല്‍ മറ്റൊരുദിവസം മൊഴി നല്‍കാമെന്ന് മഠത്തിലെത്തിയ അന്വേഷണസംഘത്തെ കന്യാസത്രീ അറിയിച്ചു.

ഇതിനിടെ ലൈംഗികപീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോട് സഭാനേതൃത്വം ചിറ്റമ്മനയമാണ് കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെട്ടു. 

ബിഷപ്പിനെതിരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരിയായ കന്യാസ്ത്രി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് വീണ്ടു കത്തയച്ചത്. ജലന്തർ ബിഷപ്പ് നടത്തിയ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് കത്തിൽ വ്യക്തമാക്കുന്നു. കഴുകൻ കണ്ണുകളുമായി ബിഷപ്പ് സഭയിലെ യുവ കന്യാസ്ത്രീകളെ  വേട്ടയാടുകയാണ്. യുവ കന്യാസ്ത്രീയോടൊപ്പം സംശയകരമായ സാഹചര്യത്തിൽ ബിഷപ്പിനെ കണ്ടത്തി. ഈ കന്യാസ്ത്രീയെ പുറത്താക്കാനുള്ള നീക്കം ബിഷപ്പ് ഇടപ്പെട്ട് തടഞ്ഞു. ബിഷപ്പിനെതിരെ പരാതി നൽകാനുണ്ടായ സാഹചര്യം അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും ഏഴ പേജുള്ള കത്തിൽ അക്കമിട്ട് നിരത്തുന്നു.  താൻ പറയുന്ന പരാതി സഭ സംശയത്തോടെയാണ് കാണുന്നതെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.