ജനത്തിന്റെ കീശ കാലിയാക്കി പെട്രോളും ഡീസലും; ഇന്ധന വില കുതിക്കുന്നു

petrol-price-1
SHARE

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ 76പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 83.88പൈസയും ഡീസലിന് 77.80യുമാണ് വില. കണ്ണൂരില്‍ പെട്രോളിന് 82രൂപ 77പൈസയും ഡീസലിന് 76രൂപ 78 പൈസയുമാണ് വില. 

ഡോളര്‍ കരുത്താര്‍ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉല്‍പാദനം കൂട്ടാതിരുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. ഇറാന്‍, വെനസ്വെല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധിയും വിലവര്‍ധിക്കാന്‍ ഇടയായി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.