കാരക്കോണം മെഡി.കോളജ് പ്രവേശനത്തില്‍ ഇടപെട്ട് ഹൈക്കോടതി; വിശദീകരണം തേടി

karakonam-medical-college
SHARE

സി.എം.എസ് ആംഗ്ലിക്കന്‍ സഭയുടെ ക്വാട്ടയില്‍ കാരക്കോണത്ത് നടത്തിയ പ്രവേശനത്തില്‍ ഹൈക്കോടതി ഇടപെടല്‍. അഞ്ചുകുട്ടികളുടെ പ്രവേശനക്കാര്യത്തില്‍ കോളജിനോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. ഇവരില്‍ നാലുപേരും ബിഷപ്പ് ഡേവിഡ് വി. ലൂക്കോസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം നേടിയത്. ബിഷപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

കാരക്കോണത്ത് പ്രവേശനം ലഭിക്കാത്ത സി.എസ്.ഐ സമുദായാംഗങ്ങളായ മൂന്നുകുട്ടികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊല്ലം, കോയമ്പത്തൂര്‍, പത്തനംതിട്ട, ചങ്ങനാശേരി, തിരുവനന്തപുരം സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളാണ് സി.എം.എസ് ആംഗ്ലിക്കന്‍ സഭയ്ക്ക് നീക്കിവച്ച സീറ്റുകളില്‍ അഡ്മിഷന്‍ നേടിയത്. ഇതില്‍ നാലുപേര്‍ ഹാജരാക്കിയത് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍

ഇതില്‍ മൂന്ന് പേര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. മൂന്നിലും ബിഷപ്പിന്റെ ഒപ്പിന് ഇടതുവശത്തായി വ്യത്യസ്തമായ സ്ഥലങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുസഭകളില്‍ അംഗങ്ങളായ ഈ കുട്ടികള്‍ ബിഷപ്പിന്റെ വ്യാജസാക്ഷ്യപ്പെടുത്തല്‍ ഹാജരാക്കിയാണ് പ്രവേശനം നേടിയതെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി വിശദീകരണം തേടിയത്. 

കുട്ടികള്‍ക്കും കാരക്കോണം കോളജിനും ബിഷപ്പിനും സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും വിജിലന്‍സിനും നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ അന്തിമവിധിയ്ക്ക് വിധേയമായിരിക്കും വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്റെ സാധുതയെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കേസിനെക്കുറിച്ചൊന്നും ആശങ്കവേണ്ടെന്നാണ് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസിന്റെ നിലപാട്. നാളെ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.