കേന്ദ്ര വിഹിതത്തിൽ കുറവ്; വൈദ്യുതി നിയന്ത്രണം വേണ്ടിവരും: എം.എം. മണി

mm-mani-2
SHARE

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് മന്ത്രി എം.എം.മണി. പ്രളയത്തില്‍  ആറ് പവര്‍ഹൗസുകള്‍ തകരാറിലായി. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായതോടെ  വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു .

ഇടുക്കി ജില്ലയിലെ ലോവര്‍പെരിയാര്‍, പന്നിയാര്‍, മാട്ടുപ്പെട്ടി,  തുടങ്ങിയ പവര്‍ ഹൗസുകള്‍ തകരാറിലായി. കുത്തുങ്കല്‍, ഇരുട്ടുകാനം എന്നീ  സ്വകാര്യ പവര്‍ ഹൗസുകളും പെരിങ്ങല്‍കുത്ത് പവര്‍ ഹൗസും പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന നിലയിലാണ്. സംസ്ഥാനത്താകെ 350മെഗാവാട് വൈദ്യുതിയുടെ  ഉത്പാദനത്തില്‍ കുറവുണ്ടായി. കേന്ദ്ര പൂളില്‍ നിന്ന് ലഭിച്ചിരുന്ന  വൈദ്യുതിക്കും കുറവുണ്ടായി. ആകെ 750 മെഗാവാട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്.  വലിയ വൈദ്യുതി പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നതെന്നും  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി എം എം മണി പറഞ്ഞു.

അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞു. കനത്ത മഴയുണ്ടായതിനാല്‍ കല്‍ക്കരി ക്ഷാമവും രൂക്ഷമാണ്. വൈദ്യുതി  പുറത്ത് നിന്ന് വാങ്ങി പ്രതിസന്ധിക്ക് പരിഹാരം കാണാനും ശ്രമിക്കുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE