സര്‍ട്ടിഫിക്കറ്റ് വിവാദം: ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് വ്യാജനെന്ന് ആരോപണം

karakonam-medical-college
SHARE

മെഡിക്കല്‍ സീറ്റ് സംവരണത്തിന് അനര്‍ഹര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് നല്‍കിയ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് വ്യാജനെന്ന് ആരോപണം. മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സാജന്‍ പ്രസാദാണ് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ ആരോപണമുന്നയിച്ചത്. ബിഷപ്പിനെ അറിയില്ലെന്ന് സി.എസ്.ഐ സഭാ സെക്രട്ടറി പി.കെ.റോസ്ബിസ്റ്റും പറഞ്ഞു.  

കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.

വാർത്ത പുറത്തുവന്നതിനെ തുടർന്ന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് ഏബ്രഹാം പ്രിന്‍സിപ്പല്‍ ഡോ. പി. മധുസൂദനന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കോഴനല്‍കി ലഭിച്ച സര്‍ട്ടിഫിക്കറ്റിലൂടെ പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ കാര്യം കോടതി തീരുമാനിക്കുമെന്നും സഭ അറിയിച്ചു. CSI സഭാധ്യക്ഷന്‍  എ. ധര്‍മ്മരാജ് റസാലം ആണ് നടപടിയെടുത്തത്. ലോക്സഭാ മുന്‍ സിപിഐ സ്ഥാനാര്‍ഥിയാണ്  ബെന്നറ്റ് ഏബ്രഹാം. 

MORE IN BREAKING NEWS
SHOW MORE