കെഎസ്ആർടിസിക്ക് വേണ്ടാത്തവരെ നിയമിക്കേണ്ട: പിഎസ്‌‌സിയോട് ഹൈക്കോടതി

ksrtc-bus-1
SHARE

ജീവനക്കാരുടെ നിയമനക്കാര്യത്തില്‍ കെഎസ്ആർടിസിക്ക് അനുകൂലമായി ഹൈക്കോടതി വിധി. പിഎസ്‌സി നിര്‍ദേശിച്ച 209 ക്ലാര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെഎസ്ആർടിസിയുടെ നിലപാട് ഹൈക്കോടതി ശരിവച്ചു. കോര്‍പറേഷന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമില്ല എന്നായിരുന്നു ടോമിന്‍ തച്ചങ്കരി എംഡിയായി എത്തിയ ശേഷം സ്വീകരിച്ച നിലപാട്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കെഎസ്ആർടിസിയുടെ നിലപാട് തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവായിരുന്നു.

ഇതിനെതിരെ കെഎസ്ആർടിസി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡ‍ിവിഷന്‍ ബഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസിക്ക് വേണ്ടാത്തവരെ നിര്‍ബന്ധിച്ച് നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പിഎസ്‌സിയോട് നിര്‍ദേശിച്ചു. പകരം റാങ്കുലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളിലേക്ക് നിയമിക്കാം. ഒഴിവുണ്ടാകുമ്പോള്‍ താല്‍ക്കാലിക നിയമനം പാടില്ലെന്ന് കെഎസ്ആർടിസിക്കും നിര്‍ദേശം നല്‍കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.