‘മീശ’ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി

meesha
SHARE

എസ്. ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരൻ എങ്ങനെ എഴുതണമെന്ന് നിഷ്കർഷിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 

മീശ നോവൽ നിരോധിക്കണമെന്ന ആവശ്യത്തെ ശക്‌തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഭാവന എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈകടത്താനാകില്ല. ഒരു പ്രത്യേകഭാഗം മാത്രം അടർത്തിയെടുത്തല്ല നോവൽ വായിക്കേണ്ടതും വിലയിരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. രണ്ടു സാങ്കൽപിക കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മാത്രമാണ്. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു. 

വിവാദ അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും പരിശോധിച്ച ശേഷമാണ് വിധി പറഞ്ഞത്. സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചു ഡൽഹി മലയാളിയായ രാധാകൃഷ്ണന്‍ വരേണിക്കലാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയെ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ എതിര്‍ത്തിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.