സേലം അപകടം: മരിച്ച ഏഴുപേരില്‍ ആറും മലയാളികൾ

salem-accident-2
SHARE

സേലത്ത് ബസ് അപകടത്തില്‍ മരിച്ച ഏഴുപേരില്‍ ആറും മലയാളികള്‍. ജിം ജേക്കബ് (58), ഷാനു (28), സിജി വിന്‍സെന്റ് (35), ഭാര്യ ടീനു ജോസഫ് (32), ജോര്‍ജ് ജോസഫ് (60), ഭാര്യ അല്‍ഫോണ്‍സ (55) എന്നിവരാണ് മരിച്ച മലയാളികൾ.  മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. 

ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന സ്വകാര്യ ബസ് പുലര്‍ച്ചെ ഒന്നരയോടെ  എതിരെ വന്ന മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടം.  സേലത്തിന് സമീപം മാമാങ്കത്ത് വച്ച് മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ച തമിഴ്നാട് ബസ് മീഡിയൻ മറികടന്ന് തിരുവല്ല ബസിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ സേലത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ച് മറിഞ്ഞതിന് പിന്നാലെ, എതിർ ദിശയിൽ വന്ന ബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകൾ ഭാഗികമായി തകർന്നു. സൂറമംഗലം പൊലീസ് അന്വേഷിക്കുകയാണ്. സേലം ജില്ല കലക്ടർ രോഹിണി സംഭവസ്ഥലം സന്ദർശിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.