പെട്രോള്‍ വില 82 കടന്നു; പാചകവാതക വിലയും കുതിക്കുന്നു; 30 രൂപ കൂട്ടി

petrol-lpg
SHARE

സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍വര്‍ധന. ഇന്ധനവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തി. കറന്‍സിവിനമയ നിരക്കിലെ വ്യതിയനാമാണ് വിലവര്‍ധനയ്ക്ക് അധികൃതരുയര്‍ത്തുന്ന സാങ്കേതിക ന്യായം

വറുതിയുടെ പ്രളയകാലത്ത് സാധാരണക്കാരിന് നല്ലവാര്‍ത്തകളൊന്നുമില്ല . ലാഭക്കണക്കില്‍ ഒരൊത്തുതീര്‍പ്പിനുമില്ലാത്ത എണ്ണക്കമ്പനികള്‍ പാചകവാതകത്തിനും ഇന്ധനത്തിനും വില ഉയര്‍ത്തി . ദുരിതാശ്വാസസഹായമായി  അരി സൗജന്യമായി കിട്ടിയാലും അടുപ്പെരിയണമെങ്കില്‍ ഈ മാസം മുതല്‍ 30 രൂപ അധികമായി നല്‍കണം . സബ്സിഡിയില്ലാത്ത  പാചകവാതക സിലിണ്ടറിന് വില 812 രൂപ അന്‍പത് പൈസയായി. ഇന്നലെ വരെ ഇത് 782രൂപ 50 പൈസയായിരുന്നു. 

പാചകവാതക വിലയിലെ വര്‍ധന ഹോട്ടല്‍വിലയിലും ഇനി പ്രതിഫലിക്കും . ഹോട്ടലികളിലടക്കം ഉപയോഗിക്കുന്ന വാണീജ്യസിലിണ്ടറിന് 47 രൂപയാണ് കൂടിയത് . പുതിയ വില 1410രൂപ 50 പൈസ.  ഒരുവര്‍ഷം ഒരുകുടുംബത്തിന് കിട്ടുന്ന 12സബ്സിഡി സിലിണ്ടറുകള്‍ക്ക് വിലവര്‍ധനയില്ല എന്ന് ആശ്വസിക്കാം . കാരണം സബ്സിഡി 279 രൂപയില്‍ നിന്ന് 308 രൂപയായി ഉയര്‍ത്തിയിട്ടുണ്ട് . ഫലത്തില്‍ സബ്സിഡി സിലണ്ടറുകള്‍ക്ക് വര്‍ധന ഒരുരൂപാ മാത്രം . 

ഒരാഴ്ചയായി തുടരുന്ന ഇന്ധനവില വര്‍ധനയലും മാറ്റമൊന്നുമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപാ കടന്നു .ഡീസല്‍ വില 75 രൂപയും . കൊച്ചിയില്‍ 80 രൂപ 62 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. 74 രൂപ 19 പൈസ ഡീസലിനും നല്‍കണം . അതിനിടെ എണ്ണക്കമ്പനികള്‍ പ്രീമിയം ഇന്ധനം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുകയാണെന്ന് പമ്പ് ഉടമകള്‍ ആരോപിച്ചു. 

സാധാരണ പെട്രോളിനേക്കാള്‍  ലിറ്ററിന് രണ്ട് രൂപയിലധികം വില നല്‍കേണ്ട പ്രീമിയം പെട്രോള്‍ നിര്‍ബന്ധപൂര്‍വം ഉപഭോക്താക്കള്‍ക്ക് വില്‍ക്കേണ്ടിവരുന്നതായും പമ്പുടമകള്‍ പറഞ്ഞു. പ്രീമിയം പെട്രോള്‍ എടുക്കാത്ത പമ്പുടമകള്‍ക്ക് ആവശ്യമുള്ളത്ര സാധാരണ ഇന്ധനം നല്‍കുന്നില്ലെന്നും പരാതിയുണ്ട് .

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.